എന്റെ ആ സ്വഭാവം രൺബീറിന് ഇഷ്ടമല്ല; തുറന്നുപറഞ്ഞ് ആലിയ

ബോളിവുഡിലെ താരദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും എന്നും ആരാധകർക്ക് ​പ്രിയപ്പെട്ടവരാണ്. ഇരുവരുടേയും വിശേഷങ്ങൾക്കുവേണ്ടി അവർ കാത്തിരിക്കാറുമുണ്ട്. തന്റെ സ്വഭാവത്തിൽ രൺബീറിന് ഇഷ്ടമില്ലാത്തകാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ആലിയ. ഒരു ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

താൻ ശബ്‌ദം ഉയർത്തി സംസാരിക്കുന്നത് രൺബീറിന് ഇഷ്ടമല്ല എന്നാണ് ആലിയ പറയുന്നത്. ‘ചില കാര്യങ്ങൾ നടക്കില്ല എന്ന് തോന്നുമ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യംവരും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ദേഷ്യം വരുമ്പോൾ ഞാൻ അത് നിയന്ത്രിക്കാൻ ശ്രമിക്കും. കാരണം ഞാൻ ശബ്ദം ഉയർത്തി സംസാരിക്കുന്നത് എന്റെ ഭർത്താവിന് ഇഷ്ടമല്ല. സന്തോഷമില്ലാത്ത സമയത്തും വളരെ കൂളായി സംസാരിക്കണമെന്നാണ് അദ്ദേഹം പറയാറുള്ളത്. അതാണ് ന്യായമെന്നും രൺബീർ പറയും’- രൺബീറിന്റെ വളരെ ശാന്തമായ സ്വഭാവത്തോട് തനിക്ക് അസൂയയാണെന്നും ആലിയ കൂട്ടിച്ചേർത്തു.

Tags:    
News Summary - Alia Bhatt says husband Ranbir Kapoor dislikes if she raises her voice in anger, says he has a ‘saint-like mind’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.