മുംബൈയിൽ പുതുതായി മൂന്ന് വസതികൾ സ്വന്താമക്കി ആലിയ ഭട്ട്. മുംബൈയിലെ ബാന്ദ്രയിലാണ് പുതിയ വീടുകൾ വാങ്ങിയത്. നടിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആലിയ വാങ്ങിയ ബാന്ദ്രയിലെ പാലി ഹില്ലില്‍ ഒരു പ്രീമിയം റെസിഡൻഷ്യൽ അപ്പാർട്ട്മെന്‍റിന്റെ ഏകദേശ വില 37.80 കോടി രൂപയാണ്. കൂടാതെ നടിയുടെ സഹോദരി ഷഹീൻ ഭട്ടിന് വേണ്ടിയും മുംബൈയിൽ രണ്ട് അപ്പാർട്ട്‌മെന്‍റുകൾ വാങ്ങിയിട്ടുണ്ട്. 7.68 കോടിയാണ് ഇതിന്റെ മൂല്യം. മുംബൈയിലെ ജുഹുവിലുള്ള ജിജി അപ്പാർട്ട്‌മെന്‍റിലെ 2,086.75 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ഫ്ലാറ്റുകളാണ് സഹോദരിക്കായി സമ്മാനിച്ചത്. ഏപ്രില്‍ 10നായിരുന്നു പുതിയ വീടുകളുടെ രജിസ്ട്രേഷന്‍.
ചെറിയ ഇടവേളക്ക് ശേഷം ആലിയ ഭട്ട് വീണ്ടും അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ്. രൺവീർ സിങ്ങിനോടൊപ്പമുള്ള റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ആലിയ ഭട്ട് അടുത്തതായി അഭിനയിക്കുന്ന ചിത്രം. കരൺ ജോഹറാണ് സിനിമ സംവിധാനം ചെയ്യുന്നത്. കൂടാതെ, പ്രിയങ്ക ചോപ്രക്കും കത്രീന കൈഫിനുമൊപ്പം ഫർഹാൻ അക്തറിന്റെ 'ജീ ലെ സരാ' എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഗാല്‍ ഗാഡോട്ടിനൊപ്പം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും ചുവടുവെക്കാൻ ഒരുങ്ങുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.