1973 ൽ ആയിരുന്നു അമിതാഭ് ബച്ചനും ജയയും വിവാഹിതരാവുന്നത്. തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്ത ജയ 19 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ മടങ്ങിയെത്തി. 1998 ൽ പുറത്തിറങ്ങിയ ഏക് ഹസാർ ചൗരാസി കി മാ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചു വരവ്. ജയയെ പ്രേക്ഷകർ ഇരു കൈയും നട്ടീ സ്വീകരിക്കുകയും ചെയ്തു.
ജയ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം ഭർത്താവ് അമിതാഭ് ബച്ചനാണെന്ന തരത്തിലുള്ള ഗോസിപ്പികൾ ഉയർന്നിരുന്നു. എന്നാൽ സിനിമയിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണം അമിതാഭ് അല്ലെന്ന് പറയുകയാണ് ജയ. അഭിനയത്തിലേക്ക് തിരികെ എത്താൻ ഭർത്താവിന്റെ സമ്മതം ആവശ്യമായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
' അമിതാഭ് ജി എന്റെ ഭർത്താവാണ് അല്ലാതെ രക്ഷാധികാരിയല്ല.ഞാൻ ഒരിക്കലും സിനിമയെ ഉപേക്ഷിച്ചിട്ട് പോയിട്ടില്ല. ഞാൻ അണിയറയിൽ മറ്റു ജോലികളുമായി സജീവമായിരുന്നു. അതിനാൽ തിരിച്ചു വരവ് എന്നൊന്നുമില്ല'- ജയ ബച്ചൻ പറഞ്ഞു.
ജയയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ നിന്ന് ഇടവേള എടുത്തതെന്ന് വിവാഹ ശേഷം അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു.അന്ന് ബച്ചനെ പിന്തുണച്ച് ജയയുടെ പിതാവ് തരൂൺ കുമാർ ഭാദുരിയും രംഗത്തെത്തിയിരുന്നു.'ജയ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ ഒന്നും പറഞ്ഞില്ല. എൻ്റെ കുടുംബത്തിൽ, ഞങ്ങൾ ഒരിക്കലും കുട്ടികളുടെമേൽ ഞങ്ങളുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാറില്ല. സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞങ്ങൾ ശരി, മുന്നോട്ട് പോകൂ എന്ന് പറഞ്ഞു. അവൾ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ, അവളുടെ കഴിവുകൾ പാഴായിപ്പോകുന്നതായി എനിക്ക് തോന്നി. പക്ഷെ അത് അവളുടെ മാത്രം തീരുമാനമായിരുന്നു. അവൾ അതിൽ ഒരിക്കലും ഖേദിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്'-ജയയുടെ പിതാവ് തരൂൺ കുമാർ ഭാദുരി ദ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.