സെറ്റിൽ 10 മിനിറ്റ് വൈകിയതിന് ക്രൂ അംഗങ്ങളുടെ മുന്നിൽവെച്ച് സംവിധായകൻ വിധു വിനോദ് ചോപ്ര ശകാരിച്ചു; അനുഭവം പറഞ്ഞ് ബച്ചൻ

സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ സജീവമാണ് നടൻ അമിതാഭ് ബച്ചൻ. 82ാം വയസിലും ജോലിയുടെ കാര്യത്തിൽ നടൻ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. കൃത്യസമയത്ത് സെറ്റിലെത്തുകയും ജോലി വേളയിയിൽ ഒരു തരത്തിലുള്ള അസൗകര്യങ്ങളും ബച്ചന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. യുവ സംവിധായകൻ നാഗ് അശ്വിൻ ജോലിയോടുള്ള ബച്ചന്റെ ആത്മാർഥതയെ കുറിച്ച് അടുത്തിടെ പറഞ്ഞിരുന്നു. കൽക്കിയിൽ ഇരുവും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. സംവിധായകന്റെ അനുമതിയോടെ മാത്രമേ ഇടവേളപോലും എടുക്കുകയുള്ളൂവെന്നാണ് നാഗ് അശ്വിൻ പറഞ്ഞത്.

എന്നാൽ ഇപ്പോൾ സമയനിഷ്ഠപാലിക്കാതിരുന്നതിന് സംവിധായകൻ തന്നെ ശകാരിച്ചിട്ടുണ്ടെന്ന് പറയുകയാണ് ബച്ചൻ. നടൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെറ്റിൽ 10 മിനിറ്റ് വൈകിയതിന്

സംവിധായകൻ വിധു വിനോദ് ചോപ്രയിൽ നിന്നാണ് തനിക്ക് വഴക്ക് കേട്ടതെന്നും അന്ന് സെറ്റിലുണ്ടായിരുന്ന മുഴുവൻ പേരും അത് കേട്ടുവെന്നും അമിതാഭ് പറഞ്ഞു. വിനോദ് ചോപ്ര സംവിധാനം ചെയ്ത12 ത് ഫെയിൽ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ നടൻ വിക്രാന്ത് മാസി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തയത്. സംവിധായകനോടൊപ്പമുള്ള അനുഭവം പങ്കുവെക്കവെയാണ് ഇക്കാര്യം ബച്ചൻ പറഞ്ഞത്.

'ഏകലവ്യ എന്ന ചിത്രത്തിൽ ഞാൻ വിനോദ് ചോപ്രക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരുദിവസം ഷൂട്ടിങ് കഴിയാൻ പുലർച്ചെ മൂന്ന് മണിയായി. ഞൻ സെറ്റിൽ നിന്ന് പോകാൻ നേരം അദ്ദേഹം എന്നോട്, അടുത്ത ദിവസം ആറ് മണിക്ക് വരണമെന്ന്.ഞാൻ ആശ്ചര്യപ്പെട്ടു,അവനോട് പറഞ്ഞു, 'നിനക്ക് ഭ്രാന്താണോ? ഇത്രയും വൈകി പാക്ക് അപ്പ് ചെയ്‌തതിന് ശേഷം ഞാൻ നാളെ ഇത്ര നേരത്തെ വരണോ?'' എന്ന്. തൊട്ട അടുത്ത ദിവസം പറഞ്ഞതുപോലെ രാവിലെയെത്തി. പക്ഷെ സമയം 6 എന്നത് 6.10 ആയി. പത്ത് മിനിറ്റ് വൈകിയതിന് അദ്ദേഹം ക്രൂ അംഗങ്ങൾക്ക് മുന്നിൽവെച്ച് എന്നെ ശകാരിച്ചു'- അമിതാഭ് ബച്ചൻ പറഞ്ഞു.

ബോളിവുഡിന് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിനോദ് ചോപ്ര. വിക്രാന്ത് മാസി പ്രധാനവേഷത്തിലെത്തിയ,2023 ൽ പുറത്തിറങ്ങിയ12ത്ത് ഫെയിലാണ് വിനോദ് ചോപ്രയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.ദരിദ്ര പശ്ചാത്തലത്തിൽ നിന്നുമെത്തി ഐ.പി.എസ് നേടുന്ന മനോജ് കുമാറിന്റെയും ശ്രദ്ധ ജോഷിയുടെയും ജീവിതകഥയായിരുന്നു.സിനിമയുടെ ഇതിവൃത്തം. ചിത്രം ദേശീയതലത്തിൽ വരെ ശ്രദ്ധനേടിയിരുന്നു.

Tags:    
News Summary - Amitabh Bachchan recalls Vidhu Vinod Chopra scolded him in front of crew for coming 10 minutes late to Eklavya set

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.