പട്ന: ശസ്ത്രക്രിയക്ക് വിധേയനായതായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. പുതിയ ബ്ലോഗിലൂടെയാണ് ബച്ചൻ ആരോഗ്യവിവരം പങ്കുവെച്ചത്.
'ആരോഗ്യസ്ഥിതി... ശസ്ത്രക്രിയ... ഒന്നും എഴുതാൻ കഴിയില്ല' -ബച്ചൻ ബ്ലോഗിൽ കുറിച്ചു. ആരാധകർ ആരോഗ്യസ്ഥിതിയെക്കുറിച്ച് തിരക്കിയെങ്കിലും കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.
താരത്തിന്‍റെ ആരോഗ്യം വേഗം മെച്ചപ്പെടട്ടെയെന്ന് ആരാധകർ ആശംസിച്ചു. ശനിയാഴ്ച രാത്രിയാണ് ബച്ചന്‍റെ ബ്ലോഗ് പ്രത്യക്ഷപ്പെട്ടത്. സിനിമ ചിത്രീകരണ തിരക്കിലായിരുന്ന ബച്ചൻ, ശസ്ത്രക്രിയക്ക് വിേധയനായതിന്റെ കാരണം അന്വേഷിച്ചാണ് കൂടുതൽ പ്രതികരണവും.
കഴിഞ്ഞ ജൂലൈയിൽ ബച്ചന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആഗസ്റ്റ് ആദ്യം താരത്തിന്‍റെ പരിശോധന ഫലം നെഗറ്റീവാകുകയും ചെയ്തിരുന്നു. 22ദിവസത്തെ ചികിത്സക്ക് ശേഷമാണ് മുംബൈ നാനാവതി ആശുപത്രി വിട്ടത്.
രോഗമുക്തിക്ക് പിന്നാലെ സിനിമ തിരക്കിലായിരുന്നു താരം. അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രത്തിനലാണ് ബച്ചൻ ഇപ്പോൾ അഭിനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.