അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയെ നേരിൽ കണ്ടതിനെക്കുറിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ഈ അടുത്ത സമയത്ത് ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട സംവിധായകനാണ് സന്ദീപ് റെഡ്ഡി എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.
'സന്ദീപ് റെഡ്ഡിക്കൊപ്പം ഒരു മികച്ച സായാഹ്നം ചെലവഴിക്കാൻ കഴിഞ്ഞു. ഈ അടുത്ത കാലത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട സംവിധായകനാണ് . എന്നാൽ എനിക്ക് അദ്ദേഹം വളരെ സത്യസന്ധനും വളരെ മികച്ച മനുഷ്യനുമാണ്. അയാളുടെ സിനിമയെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തുക്കുന്നുവെന്ന് ഞാൻ കാര്യമാക്കുന്നില്ല. എനിക്ക് ആ മനുഷ്യനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു, ചില ചോദ്യങ്ങൾ ചോദിക്കണമായിരുന്നു. ഞാൻ രണ്ടുതവണ കണ്ട ചിത്രത്തെക്കുറിച്ച് അദ്ദേഹത്തിനോട് ചോദ്യങ്ങൾ ചോദിച്ചു. എല്ലാത്തിനും അദ്ദേഹം മറുപടി നൽകുകയും ചെയ്തു.
40 ദിവസങ്ങൾക്ക് മുമ്പാണ് ആദ്യമായി അനിമൽ കാണുന്നത്. രണ്ടാമത് കണ്ടിട്ട് 22 ദിവസമായി. ദീര്‍ഘകാലത്തിനിടെ ഹിന്ദി സിനിമ കണ്ട വലിയൊരു ഗെയിം ചേഞ്ചറാണ് അദ്ദേഹം. ആ സിനിമയുണ്ടാക്കിയ സ്വാധീനം (നല്ലതോ മോശമോ) നിഷേധിക്കാനാവില്ല. സന്ദീപിനൊപ്പം നല്ലൊരു സായാഹ്നം ചെലവഴിച്ചു'- അനുരാഗ് കശ്യപ് കുറിച്ചു.
അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ ചർച്ചയായ സംവിധായകനാണ് സന്ദീപ് റെഡ്ഡി വങ്ക. അനിമൽ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സംവിധായകൻ അർജുൻ റെഡ്ഡി, കബീർ സിങ് എന്നി ചിത്രങ്ങൾ പോലെ അനിമലിനെ ചുറ്റിപ്പറ്റിയും വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ ബാധിച്ചില്ല. 900 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.