ലോസ് ആഞ്ചലസ്: ഹോളിവുഡിലെ 'റോബോട്ട് അസാസിൻ' എന്നറിയപ്പെടുന്ന പ്രശസ്ത നടൻ അർണോൾഡ് ഷ്വാർസനെഗർ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു.
'ഫീലിങ് ഫൻറാസ്റ്റിക്' എന്നായിരുന്നു ശസ്ത്രക്രിയക്കുശേഷമുള്ള അദ്ദേഹത്തിെൻറ പ്രതികരണം. ലോകത്തെ സിനിമാപ്രേമികൾ അദ്ദേഹത്തിെൻറ പോസ്റ്റിൽ സ്നേഹം അറിയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. താൻ പൂർണ ആരോഗ്യവാനായിത്തന്നെ ഇരികുന്നുവെന്നും അദ്ദേഹം േപാസ്റ്റിൽ പറയുന്നു.
ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്ത ആശുത്രിയിൽനിന്നുള്ള തെൻറ ചിത്രത്തോടു കൂടിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോൾ. ആദ്യമായിട്ടല്ല അർണോൾഡ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. 2018ലും അതിനുമുമ്പ് 1997ലും അദ്ദേഹം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടുകയും ശസ്ത്രക്രിയകൾക്ക് വിധേയനാവുകയും ചെയ്തിരുന്നു.
കാലിഫോർണിയയുടെ മുൻ റിപ്പബ്ലിക്കൻ ഗവർണർകൂടിയായ ഇൗ 73 കാരൻ ഹോളിവുഡ് സിനിമാ പ്രേമികളുടെ സ്വന്തം റോബോട്ട് മനുഷ്യനായാണ് അറിയപ്പെടുന്നത്. 'അദ്ദേഹം ഞങ്ങൾക്ക് റോബോട്ട് മനുഷ്യനാണ്, പക്ഷേ ജീവിതത്തിൽ അദ്ദേഹം ഞങ്ങളുടെ കൂടെയുള്ള ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. അതുകൊണ്ട് അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കൂ...' പോസ്റ്റിന് കീഴിൽ ഒരു ആരാധകൻ കമൻറ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.