മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒഴിവാക്കിയതിനെ കുറിച്ച് നടൻ ആസിഫ് അലി. സിനിമ വേണ്ടെന്ന് വെച്ചതല്ലെന്നും മറ്റു ചില കമിറ്റ്മെന്റുകൾ കാരണം ചിത്രം ഒഴിവാക്കേണ്ടി വന്നതാണെന്നും ആസിഫ് അലി പറഞ്ഞു. ചിത്രത്തിൽ അർജുൻ അശോകൻ ചെയ്യുന്ന കഥാപാത്രത്തിനായാണ് ആസിഫ് അലിയെ സംവിധായകൻ സമീപിച്ചത്.
'ഒരു സിനിമക്ക് വേണ്ടി മമ്മൂക്കക്ക് താടി വളർത്തേണ്ടതുണ്ട്. അതിന്റെ തുടർച്ചയായി ഈ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. മറ്റു ചില കമിറ്റ്മന്റെുള്ളതുകൊണ്ട് എനിക്ക് ഈ ചിത്രം ചെയ്യാൻ സാധിച്ചില്ല. അതിന് ഒരുപാട് വിഷമമുണ്ട്. എന്നാൽ അത് അർജുന്റെ അടുത്തേക്ക് പോയതിൽ ഏറെ സന്തോഷമുണ്ട്. അർജുൻ അശോകിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഇത്.
ഭ്രമയുഗം ചെയ്യാൻ ഒരു ധൈര്യം വേണം. മമ്മൂക്ക ആ കാണിച്ച ധൈര്യം നമ്മളെയൊക്കെ പ്രചോദിപ്പിക്കുന്നതാണ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടനായി നിൽക്കുന്നത്. ഞാൻ സിനിമയുടെ കഥ കേൾക്കുകയും തിരക്കഥ വായിക്കുകയും ചെയ്തു. ഈ സിനിമ ഓടുമോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. പക്ഷേ മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും അത്. മമ്മൂക്കയുടെ ഏറ്റവും നല്ല പ്രകടനങ്ങളിൽ ഒന്നായിരിക്കും- ആസിഫ് അലി അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.