ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുലും മോഡലും നടിയുമായ ആതിയ ഷെട്ടിയും വിവാഹിതരായി. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. സുനിൽ ഷെട്ടിയുടെ കാണ്ഡ്‌ലയിലുള്ള ഫാം ഹൗസിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. മാധ്യമങ്ങൾക്ക് നിയന്ത്രണമുള്ള സ്വകാര്യ ചടങ്ങായതിനാൽ അതിഥികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ജാക്കി ഷ്റോഫ് മുതൽ അക്ഷയ് കുമാർ വരെയുള്ള സുനിൽ ഷെട്ടിയുടെ അടുത്ത സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തതായാണ് സൂചന. ബോളിവുഡ് താരവും സുനില്‍ ഷെട്ടിയുടെ അടുത്ത സുഹൃത്തുമായ അജയ് ദേവ്ഗണ്‍ താരവിവാഹത്തിന് ആശംസകളുമായി ട്വീറ്റ് ചെയ്തിരുന്നു. കെ.എല്‍. രാഹുലും ആതിയ ഷെട്ടിയും 2019 മുതല്‍ ഡേറ്റിംഗിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കിയത്.
വിവാഹത്തിന് മുന്നോടിയായി കെ.എല്‍. രാഹുലിന്‍റെ മുംബൈയിലെ വസതിയായ പാലി ഹൗസ് ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ആരൊക്കെ വിവാഹത്തിനെത്തിയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം ഇന്‍ഡോറിലാണെങ്കിലും മൂന്ന് ദിവസം നീളുന്ന വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ബോളിവുഡ് സൂപ്പര്‍ താരങ്ങളുമെല്ലാം എത്തിയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.