കൊവിഡിന് ശേഷം തിയറ്ററുകളിൽ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര. രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോളിവുഡിൽ മാത്രമല്ല മറ്റുള്ള ഭാഷകളിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. 2022 സെപ്റ്റംബർ 9 ന് തിയറ്ററുകളിൽ എത്തിയ ബ്രഹ്മാസ്ത്രയുടെ കളക്ഷൻ ഏകദേശം 450 കോടിയോളമാണ്.
മൂന്ന് ഭാഗങ്ങളിലായി എത്തുന്ന ബ്രഹ്മാസ്ത്രയുടെ രണ്ടും മൂന്നും ഭാഗങ്ങളുടെ റിലീസിങ് തീയതി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അയാൻ മുഖർജി. സോഷ്യൽ മീഡിയ പേജിലൂടെയാണ് തീയതി പുറത്തുവിട്ടിരിക്കുന്നത്. 2026 ഡിസംബറിലാണ് ചിത്രത്തിന്റെ രണ്ടാംഭാഗം എത്തുന്നത്. തൊട്ടടുത്ത വർഷം ഡിസംബറിൽ മൂന്നാംഭാഗവും പ്രേക്ഷകരിലേക്ക് എത്തും. പ്രമേയവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അയാൻ മുഖർജി പുറത്തുവിട്ടിട്ടില്ല. എന്നാൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന വിധം വൻ മാറ്റങ്ങളോടെയാണ് ചിത്രം എത്തുകയെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്.
ആദ്യഭാഗത്തിൽ രൺബീറും ആലിയക്കുമൊപ്പം അമിതാഭ് ബച്ചൻ, നാഗാർജുന, ഷാറൂഖ് ഖാൻ, മൗനി റോയി തുടങ്ങിയ വൻതാരനിര അണിനിരന്നിരുന്നു. രണ്ടാം ഭാഗത്തിൽ ദീപിക പദുകോണും രൺവീർ സിങ്ങും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. രൺബീറിന്റെ കഥാപാത്രമായ ശിവയുടെ പിതാവ് ദേവിന്റെ കഥയാണ് ബ്രഹ്മാസ്ത്ര രണ്ടാംഭാഗത്തിൽ പറയുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.