ജോസഫാണ് എനിക്ക് കരൾ പകുത്തു തന്നത്; ശസ്ത്രക്രിയക്ക് മുൻപ് അദ്ദേഹം ഡോക്ടർമാരോട് പറഞ്ഞത് ഇതുമാത്രമാണ്; ബാല

രോഗമുക്തി നേടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടൻ ബാല. ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ചികത്സയിലായിരുന്ന നടൻ, കരൾമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോഴിതാ പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് കരൾ പകുത്തു നൽകിയ ആളെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബാല.

ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കരൾ ദാനം ചെയ്ത ജോസഫ് എന്ന വ്യക്തിയെ പരിചയപ്പെടുത്തിയത്. കരള്‍മാറ്റ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിർദേശിച്ചപ്പോൾ ബാലക്കു വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്നാണ് ജോസഫിനെ കണ്ടെത്തിയത്.

'തനിക്ക് കരൾ തന്നത് ജോസഫാണ്. ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാവണമെന്നാണ് ശസ്ത്രക്രിയക്ക് വിധേയനാകും മുൻപ് ജോസഫ് ഡോക്ടറോട് പറഞ്ഞത്. ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടർമാരോട് പറഞ്ഞതായി പിന്നീട് ഞാൻ അറിഞ്ഞു' ബാല ജോസഫിനെ പരിചയപ്പെടുത്തിക്കൊണ്ട്  ബാല  പറഞ്ഞു. നിറകൈയടിയോടാണ് ജോസഫിനെ സദസ്സ് വരവേറ്റത്.

Tags:    
News Summary - Bala Introduced his Liver Donor joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.