ഒരുപാട് നാൾ കടന്നുപോയ ഇരുണ്ട കാലഘട്ടത്തെ ഓർത്തെടുത്ത് ബോളിവുഡ് നടൻ ബോബി ഡിയോൾ. 'ഹ്യൂമൻസ് ഓഫ് ബോംബെക്ക്' നൽകിയ അഭിമുഖത്തിൽ മുമ്പുണ്ടായിരുന്ന അമിതമായ മദ്യപാന ആസക്തിയെയും കുറിച്ച് സംസാരിക്കുകയായിരുന്നു ബോബി. കഴിഞ്ഞ കാലഘട്ടത്തിൽ സംഭവിച്ച തെറ്റുകളിൽ പശ്ചാത്തപിച്ച ബോബി ഡിയോൾ ആ തെറ്റുകളിൽ നിന്ന് പഠിച്ചാണ് ഇന്നുള്ള വിജയവഴിയിലെത്തിയതെന്നും പറഞ്ഞു.
ഒരുപാട് കാലത്തിന് ശേഷം സന്ദീപ് റെഡ്ഡ് വാംഗ സംവിധാനം ചെയ്ത രൺബീർ കപൂർ നായകനായ ചിത്രത്തിൽ ബോബി ഡിയോൾ തിരിച്ചുവരവ് നടത്തിയിരുന്നു. 'സ്വയം മുങ്ങി മരിക്കുന്നതുപോലെയാണ് മദ്യപാനം. ആർക്കും ആരെയും അതിൽ നിന്ന് കര കയറ്റാൻ സാധ്യമല്ല. അതിന് അവനവൻ തന്നെ വിചാരിക്കണം. ആരെങ്കിലും ഉപദേശിച്ചത് കൊണ്ട് ഒരിക്കലും ആ ശീലം മറികടക്കാൻ സാധിക്കില്ല. സ്വയം മനസിനെ നിയന്ത്രിക്കാനും ആത്മവിശ്വാസവും ഉണ്ടെങ്കിൽ മാത്രമെ ഇത് നീന്തികടക്കാൻ സാധിക്കുകയുള്ളൂ. കുടുംബത്തിന്റെ കണ്ണിലെ ആശങ്കയാണ് എന്നെ മദ്യപാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. മോശം സമയത്ത് നമുക്കൊപ്പം അവർ മാത്രമെ ഉണ്ടാകുകയുള്ളൂ. വളർന്നു വരുന്ന കുട്ടികൾക്ക് മുന്നിൽ ഒരിക്കലും ഒരു നെഗറ്റീവ് ഷെയ്ഡ് ഉണ്ടാകരുത് എന്ന തിരിച്ചറിവാണ് എന്നെ മദ്യപാനത്തിനെതിരെ പോരാടാൻ പ്രാപ്തനാക്കിയത്,' ബോബി ഡിയോൾ പറഞ്ഞു.
ശിവ സംവിധാനം ചെയ്യുന്ന സൂര്യ നായകനായി എത്തുന്ന കങ്കുവയാണ് അടുത്തതായി ബോബി ഡിയോളിന്‍റേതായി റിലീസ് ചെയ്യുന്ന ചിത്രം. ഒക്ടോബറിൽ റിലീസ് ചെയ്യാനെത്തിയ ചിത്രം പിന്നീട് മാറ്റി വെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.