വെള്ളിത്തിരയിലെ ക്രിക്കറ്റ്​ അമ്പയർ; ബോബി ഡിയോളിന്‍റെ മാരക അമ്പയറിങ്​ സ്​റ്റെപ്പുകൾ ഹിറ്റ്​

ബോളിവുഡ്​ താരങ്ങളുടെ പഴയകാല ഗാനരംഗങ്ങളും മറ്റും പുതുതലമുറ മീമുകളിൽ സമന്വയിപ്പിക്കുന്നത്​ ഇന്‍റർനെറ്റിൽ ഏറെ ശ്രദ്ധ നേടാറുണ്ട്​. ഇതിൽ ഏറ്റവും ഡിമാൻഡുള്ള താരങ്ങളിൽ ഒരാളാണ്​ ബോബി ഡിയോൾ.

ബോളിവുഡ്​ താരത്തിന്‍റെ മീമുകൾ പങ്കുവെക്കാൻ മാത്രമായി ബോബിവുഡ്​ എന്ന ട്വിറ്റർ അക്കൗണ്ട്​ തന്നെയുണ്ട്​. ക്രിക്കറ്റ്​ അമ്പയർമാരെ അനുസ്​മരിപ്പിക്കും വിധത്തിലുള്ള ബോബി ഡിയോളിന്‍റെ ഡാൻസ്​ സ്​റ്റെപ്പുകളാണിപ്പോൾ നെറ്റിസെൺസ്​ ഏറ്റെടുക്കുന്നത്​.

അമ്പയർമാരുടെ സിഗ്​നലുകൾ കാണിക്ക​ുന്ന ബോബിയുടെ വിവിധ ചിത്രങ്ങളിൽ നിന്നുള്ള വിഡിയോ ശകലങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ വിഡിയോയാണ് ബോബിവുഡ്​ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ വൈറലായത്​.

ബൗണ്ടറിയോ, വൈഡോ, സിക്​സോ, ഫ്രീ ഹിറ്റോ ഏതുമാക​ട്ടെ അതിനനുസരിച്ചുള്ള സ്​റ്റെപുകൾ ബോബിയുടെ കൈയ്യിലുണ്ട്​. മാർച്ച്​ 14ന്​ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. വിഡിയോക്ക്​ 8000 ലൈക്ക്​ ലഭിച്ചപ്പോൾ 2000 പേർ റീട്വീറ്റ്​ ചെയ്​തു.

നേരത്തെ ചരിത്ര വിജയമായ 'എയർപോഡ്​സ്'​ എന്ന ഓഡിയോ ഉൽപന്നത്തിലേക്ക്​ ആപ്പിളിനെ എത്തിച്ചത്​ ബോബി ഡിയോൾ അഭിനയിച്ച ഒരു ബോളിവുഡ്​ ചിത്രമാണെന്ന് 'ബോബിവുഡ്'​​ അഭിപ്രായപ്പെട്ടിരുന്നു. 2008-ൽ റിലീസ്​ ചെയ്​ത ബോബി ഡിയോൾ ചിത്രം 'ചംകു'-വിലെ രംഗത്തിന്‍റെ സ്​ക്രീൻഷോട്ട്​ പോസ്റ്റ്​ ചെയ്​തായിരുന്നു മീം​.

'ലോർഡ്​ ബോബി 2008ൽ എയർപോഡ്​ ഉപയോഗിക്കുന്നു' - വയർലെസ്​ ബ്ലൂടൂത്ത്​ ഇയർപീസ്​ ധരിച്ചിരിക്കുന്ന ബോബിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്​ 'ബോബിവുഡ്​' കുറിച്ചു. പിന്നാലെ, ട്വിറ്ററാട്ടികൾ രസകരമായ കമന്‍റുകളുമായെത്തി ട്വീറ്റ്​ വൈറലാക്കുകയും ചെയ്​തു. ആപ്പിളിന്​ 'എയർപോഡ്​സിന്‍റെ' ആശയം ലഭിച്ചത്​ ബോബി ഡിയോളിൽ നിന്നാണെന്നാണ്​ ചിലർ അഭിപ്രായപ്പെടുന്നത്​.

'എയർബോബ്​സ്​' എന്നാണ്​ എയർപോഡ്​സിന്‍റെ യഥാർഥ പേരെന്ന്​ മറ്റുചിലർ. ബോബി ഡിയോളിന് ചെയ്യാൻ​ സാധിക്കാത്ത എന്തെങ്കിലും ഈ ലോകത്തുണ്ടോ എന്ന്​ ചോദിച്ചവരുമുണ്ടായിരുന്നു.

Tags:    
News Summary - Bobby Deol's dance moves proves he is an Umpire video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.