മുംബൈ: വിവാദങ്ങൾക്കൊപ്പം മുന്നോട്ടുപോകുന്ന താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. താരത്തിന്റെ ഏറ്റവും പുതിയ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.
മുംബൈ വിമാനത്താവളത്തിൽ എത്തിയ കങ്കണയുടേതാണ് ദൃശ്യങ്ങൾ. വിമാനത്താവളത്തിലെത്തിയശേഷം കാറിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതും ടെർമിനലിലേക്ക് പ്രവേശിക്കുന്നതും ഒപ്പം ഫോട്ടോഗ്രാഫർമാർക്കായി പോസ് ചെയ്യുന്നതുമാണ് ദൃശ്യങ്ങൾ. എന്നാൽ മാസ്ക് ധരിക്കാതെയാണ് കങ്കണ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതെന്നാണ് പുതിയ വിവാദത്തിന് കാരണം.
കങ്കണയുടെ കൈയിൽപോലും മാസ്ക് കാണാനില്ലായിരുന്നു. അതിന് പുറമെ ടെർമിനലിന്റെ പ്രവേശനകവാടത്തിൽ മാസ്ക് ധരിക്കാതെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന ബോർഡും പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ബോർഡിനെ അവഗണിച്ചുകൊണ്ടാണ് താരത്തിന്റെ നടത്തം. അടുത്തിടെ കോവിഡ് 19 രോഗബാധയിൽനിന്ന് രോഗമുക്തി നേടിയയാളാണ് കങ്കണ.
കങ്കണ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തെത്തിയതിനെതിരെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. 'തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ നേതാക്കൾ വോട്ടർമാരെ അവഗണിക്കുന്നതുപോലെ കങ്കണ മാസ്ക് അവഗണിക്കുന്നു' -എന്നായിരുന്നു ഒരു കമന്റ്. ബോർഡും നിർദേശങ്ങളും സാധാരണക്കാർക്ക് മാത്രമാണോ ബാധകം സെലിബ്രിറ്റികൾ ഇതൊന്നും പാലിക്കണ്ടേ എന്ന വിമർശനവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.