പ്രിയ ഭർത്താവ് ചിരഞ്ജീവി സർജ മരിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് നടി മേഘ്ന രാജ് തെൻറ കൺമണിക്ക് ജന്മം നൽകിയത്. ജൂനിയർ ചീരുവെന്ന് പൊതുവെ അറിയപ്പെടുന്ന കുഞ്ഞിന് അടുത്തിടെ ഏഴുമാസം പൂർത്തിയായിരുന്നു. അടുത്ത കാലത്തായി മേഘ്നയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ജൂനിയർ ചീരുവിെൻറ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു.
എന്നിരുന്നാലും ഏഴുമാസമായിട്ടും ജൂനിയർ ചീരുവിന് ഔദ്യോഗിക പേരിട്ടിട്ടില്ല. ഇതുവരെയും ജൂനിയർ ചീരുവിന് പറ്റിയ ഒരു പേര് കണ്ടെത്താനായിട്ടില്ലെന്നാണ് മേഘ്ന ഒരു അഭിമുഖത്തിൽ പറഞ്ഞ;്.
ജൂനിയർ ചീരുവിെൻറ പേരിടൽ ചടങ്ങ് ഗംഭീരമായി നടത്താൻ പദ്ധതിയിടുന്നതായി കുടുംബം നേരത്തെ അറിയിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരി എല്ലാം തകിടം മറിച്ചു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഇനിയും പേര് തെരഞ്ഞെടുത്തിട്ടില്ലെന്നാണ് മേഘ്ന വ്യക്തമാക്കിയത്. എങ്കിലും ജൂനിയർ ചീരു, ജൂനിയർ സി, സിംബ എന്നിങ്ങനെ മകനെ വിളിക്കാറുണ്ടെന്ന് അവർ പറഞ്ഞു.
'കോവിഡ് സാഹചര്യമായതിനാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വർഷം അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബത്തിലെ മുതിർന്നവർ കൂടി തീരുമാനിക്കേണ്ടതുണ്ട്. ഇപ്പോൾ ഞാൻ ചുട്ടാനി, ബട്ടാനി ഉൾപ്പെടെ എനിക്ക് തോന്നുന്നതെല്ലാം വിളിക്കാറുണ്ട്' -മേഘ്ന പറഞ്ഞു.
മേഘ്ന രാജ്, മകൻ, മാതാപിതാക്കൾ എന്നിവർക്ക് മാസങ്ങൾക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.