നടൻ ധനുഷ് വിവാഹമോചിതനാകുന്നു. സൂപ്പർ സ്റ്റാർ രജനികാന്തിെൻറ മകളും ഗായികയും സംവിധായികയുമായി െഎശ്വര്യയുമായി 18 വർഷം നീണ്ട ദാമ്പത്യം അവസാനിക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് താരം പ്രഖ്യാപിച്ചത്. തങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുകയും സ്വകാര്യത അനുവദിക്കുകയും വേണമെന്ന്ഇരുവരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആവശ്യപ്പെട്ടു.
ധനുഷ് ട്വിറ്ററിലൂടെയും െഎശ്വര്യ ഇൻസ്റ്റയിലൂടെയുമാണ് വിവാഹമോചന വിവരം പുറത്തുവിട്ടത്. ഒരേ വാചകങ്ങളാണ് ഇരുവരുടെയും പോസ്റ്റിലുള്ളത്.
സുഹൃത്തുക്കളായും ദമ്പതികളായും രക്ഷിതാക്കളായും പരസ്പരം ഗുണകാംക്ഷികളായുമുള്ള 18 വർഷമെന്നാണ് കഴിഞ്ഞ കാലത്തെ കുറിച്ച് ഇരുവരും കുറിച്ചത്്. പരസ്പരം വഴി പിരിയുന്ന ഘട്ടത്തിലാണ് ഇേപ്പാഴെന്ന് അവർ അറിയിച്ചു. തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും സ്വകാര്യത അനുവദിക്കുകയും ചെയ്യണമെന്ന് ഇരുവരും അഭ്യർഥിച്ചു.
2004 നവംബർ 18 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. 2006 ലും 2010 ലും ഒാരോ ആൺകുട്ടികൾ ഇരുവർക്കുമായി പിറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.