നടൻ സൗബിൻ ഷാഹിറിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഒമർ ലുലു. ഡബ്ബിങ്ങിന് വരില്ലെന്നും ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും സംവിധായകൻ പറഞ്ഞു. നിലവിൽ മലയാള സിനിമയിലെ പുതുമുഖങ്ങളാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നിലവിൽ മലയാള സിനിമയിലെ പുതുമുഖങ്ങളാണ് പ്രശ്‌നം. തന്റെ സിനിമയിൽ സിദ്ദിഖ് ഇക്ക, ഇടവേള ബാബു ചേട്ടൻ, മുകേഷേട്ടൻ, ഉർവ്വശി ചേച്ചിയൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ തങ്ങൾ വരുന്ന സമയം കൃത്യമായി പറയും. അത് അനുസരിച്ച് നമുക്ക് ഷൂട്ട് ചാർട്ട് ചെയ്യാം. അൽപം വൈകിയാൽ അവർ കൃത്യമായി അറിയിക്കും.
എന്നാൽ എനിക്ക് അത്തരത്തിലുള്ള അനുഭവം അധികം ഉണ്ടായിട്ടില്ല. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോൺ ചെയ്താൽ പോലും എടുക്കില്ല. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിനുമായി അങ്ങനെയാണ് ഞാൻ ആദ്യം പ്രശ്നം തുടങ്ങുന്നത്. ഡബ്ബിംഗിന് വിളിച്ചാൽ വരില്ല. പോപ്‌കോൺ എന്ന സിനിമ നടക്കുമ്പോൾ ഷൈൻ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട് സൗബിൻ ഡബ്ബ് ചെയ്‌തോ എന്ന്. ഇത് ഇപ്പോൾ ഷൈൻ സമ്മതിക്കുമോ എന്നറിയില്ല'; ഒമർ ലുലു ഫിൽമീ ബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും ഒമർ ലുലു തന്റെ അഭിപ്രായം വ്യക്തമാക്കി. മദ്യമാണ് വൻ വിപത്തെന്നാണ് സംവിധായകൻ പറയുന്നത്. അഞ്ചോ ആറോ പെഗ് അടിച്ചു കഴിഞ്ഞാൽ തീർന്നു. ഇതുപോലെ തുടർച്ചയായി ആറോ എട്ടോ മാസം മദ്യപിച്ചാൽ നമ്മൾ കഴിഞ്ഞു.മദ്യം സർക്കാരാണ് വിൽക്കുന്നത്. ഇതിലൊന്നും പ്രത്യേകിച്ച് കാര്യമില്ല. അവനവൻ ശ്രദ്ധിച്ചാൽ അവനവന് നല്ലത്- ഒമർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.