കാണുന്നത് പോലെ വിലയും അത്ര സിമ്പിളല്ല; ഒരു സാരിക്ക് നടിമാർ മുടക്കുന്നത് ലക്ഷങ്ങൾ!

ബോളിവുഡ് നടിമാരുടെ വസ്ത്രധാരണം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട് പൊതുവേദികളിലും അവാർഡ് നിശകളിലും അധികവും സാരിയിലാവും താരങ്ങൾ എത്തുക. ഇവരുടെ സാരിയിലെ ട്രെൻഡുകൾ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

കാണുന്നത്  പോലെ അത്രസിമ്പിളല്ല ഇവരുടെ സാരിയുടെ  വിലയും. പ്രമുഖ സെലിബ്രിറ്റി ഡിസൈനർ ഡോളി ജെയ്ൻ എകദേശം 35, 000 രൂപ മുതൽ രണ്ട് ലക്ഷം വരെയാണ് സാരികൾക്കായി വാങ്ങുന്നത്. ഒരേ സമയം ലക്ഷങ്ങളാണ് സാരി വിൽപനയിലൂടെ ഇവർ സ്വന്തമാക്കുന്നത്.

വിവാഹശേഷമാണ് ഡോളിക്ക് സാരിയോട് കമ്പം തോന്നുന്നത്. മുമ്പൊരിക്കൽ ഒരു ടെലിവിഷൻ ചാനലിൽ അതിഥിയായി എത്തിയപ്പോൾ  സാരിയോട്  താൽപര്യമില്ലാതിരുന്ന ഡോളി സെലിബ്രിറ്റി സാരി ഡിസൈനറായ കഥ വെളിപ്പെടുത്തിയിരുന്നു. ഭത്യമാതാവിന്റെ നിർബന്ധത്തെ തുടർന്നാണ് സാരിയുടുക്കാൻ തുടങ്ങിയതെന്നും തുടക്കത്തിൽ സാരി ഇഷ്ടമായിരുന്നില്ലെന്നും ഡോളി പറഞ്ഞു.

 'കല്യാണം കഴിഞ്ഞ്   ആദ്യനാളുകളിൽ ഞാൻ കുർത്ത ധരിക്കുന്നത്  ഭത്യമാതാവിന് ഇഷ്ടമല്ലായിരുന്നു.  കുർത്ത ധരിക്കാൻ സമ്മതിച്ചില്ല.  അന്ന്  ഏകദേശം 45 മിനിറ്റോളം വേണ്ടി വന്നു സാരിയുടുക്കാൻ. അന്നൊക്കെ ഭതൃമാതാവിന്റെ  മനസ് മാറി കുർത്ത ധരിക്കാൻ അനുവദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ സമ്മതിച്ചില്ല. ഏറ്റവും അവസാനം  ഭത്യമാതാവിന്റെ മനസ് മാറിയപ്പോൾ ഞാൻ സാരിയിൽ പ്രണയത്തിലായി'- ടോളി വ്യക്തമാക്കി.

Tags:    
News Summary - Dolly Jain, the celebrity saree draper and her staggering fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.