ആദ്യമായിട്ടാണ് ആവേശം പോലൊരു സിനിമ ചെയ്യുന്നതെന്ന് നടൻ ഫഹദ് ഫാസിൽ. മമ്മൂട്ടിയുടെ രാജമാണിക്യം പോലൊരു സിനിമയല്ല ആവേശമെന്നും എന്നാൽ അതുപോലെ രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്നും ഫഹദ് പറഞ്ഞു. ചിത്രം കണ്ട എല്ലാവരും താൻ നല്ല ഓവറാണെന്നാണ് പറഞ്ഞതെന്നും നടൻ കൂട്ടിച്ചേർത്തു.
'ഞാന്‍ ആദ്യമായാണ് ഇതുപോലൊരു ചിത്രം ചെയ്യുന്നത്. എന്റെ വിശ്വാസത്തില്‍ ജിത്തുവും സുഷിനും ബാക്കിയുള്ള എല്ലാവരും അങ്ങനെ തന്നെയാണ്. അതുകൊണ്ട് ഈ സിനിമയെ പറ്റി പെട്ടെന്ന് ചോദിക്കുമ്പോള്‍ പറയാന്‍ പേടിയാണ്. എന്തു പറയണം എന്തൊക്കെ പറയണ്ട എന്നറിയില്ല. പിന്നെ ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു കാര്യം , ഈ പടം കാണാന്‍ വളരെ എക്സൈറ്റ്മെന്റാകും എന്നാണ്. അതിന് ഞാൻ ഗ്യാരണ്ടി തരാം. എല്ലാ സീനിലും വലിയ എനര്‍ജിയുള്ള സിനിമയാണ്.
ആവേശം കണ്ട എല്ലാവരും പറഞ്ഞത് ഞാൻ നല്ല ഓവറാണെന്നാണ്. മമ്മൂട്ടിയുടെ രാജമാണിക്യം പോലെ രസകരമായ മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. രാജമാണിക്യം പോലൊരു സിനിമയാണോ ആവേശമെന്ന് പറയാനാകില്ല'- ഫഹദ് ഫാസില്‍ പറഞ്ഞു.
‘രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. കോളജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.