പ്രതിഫലം ഫിറോസ് ഖാൻ വെട്ടിക്കുറച്ചെന്ന് നടി സീനത്ത് അമൻ; മറുപടിയുമായി സംവിധായകന്റെ മകൻ

 സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സീനത്ത് അമൻ. തന്റെ സിനിമവിശേഷങ്ങളും കാഴ്ചപ്പാടുകളും നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്.

സീനത്ത് അമന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അന്തരിച്ച സംവിധായകൻ ഫിറോസ് ഖാൻ. ഇരുവരും ഒന്നിച്ച,  ഖുർബാനി എന്ന ചിത്രം വൻ വിജയമായിരുന്നു. അടുത്തിടെ ഈ ചിത്രത്തിലെ രസകരമായ ഓർമ പങ്കുവെച്ച് നടി രംഗത്ത് എത്തിയിരുന്നു. കുറിപ്പിൽ ഖുർബാനിയുടെ സെറ്റിൽ വൈകി എത്തിയതിന് പ്രതിഫലം വെട്ടിക്കുറക്കുമെന്ന് ഫിറോസ് ഖാൻ പറഞ്ഞതിനെക്കുറിച്ചും സീനത്ത് അമൻ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ സീനത്തിന് മറുപടിയുമായി ഫിറോസ് ഖാന്റെ മകനും നടനും നിർമാതാവുമായ ഫർദീൻ ഖാൻ എത്തിയിരിക്കുകയാണ്. സീനത്ത് അമന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് പിതാവ് ശമ്പളം വെട്ടിക്കുറച്ചതിനെക്കുറിച്ച് രസകരമായി പ്രതികരിച്ചത്. തങ്ങൾ കുടുംബാംഗങ്ങളുടെ അവസ്ഥയും ഇങ്ങനെയാണെന്നാണ് ഫർദീൻ ഖാൻ പറയുന്നത്. 'ആന്റി നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ സന്തോഷമാകുമെങ്കിൽ, നമ്മുടെ കാര്യത്തിലും ഇതുപോലെ തന്നെയാണ്. ഞങ്ങൾക്ക് ലഭിച്ചിരുന്ന ഫാമിലി ഡിസ്‌കൗണ്ട് 25% ആയിരുന്നു. എന്തായാലും ഖാൻ സാറിന് നിങ്ങളുടെ പോസ്റ്റ് ഇഷ്ടപ്പെടും. ഇതുകണ്ട് അദ്ദേഹം ഉറക്കെ ചിരിക്കും'-ഫർദീൻ ഖാൻ കുറിച്ചു.

ഖുർബാനി സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫിറോസ് ഖാനുമായി വർക്ക് ചെയ്ത അനുഭവം നടി പങ്കുവെച്ചത്. ഖുർബാനി എന്ന ചിത്രത്തിന് മുൻപ് മറ്റൊരു സിനിമയിലേക്കായി എന്നെ ക്ഷണിച്ചിരുന്നു. എന്നാൽ ആ സിനിമ ഞാൻ നിരസിച്ചു. വീണ്ടും മാസങ്ങൾക്ക് ശേഷമാണ് ഖുറുബാനിയുടെ കഥയുമായി എത്തുന്നത്. ആ ചിത്രം ഞാൻ സ്വീകരിച്ചു . തന്റെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നാണ്ഖുർബാനി. ഫിറോസ് വളരെ മികച്ച സംവിധായകനും നല്ലൊരു വ്യക്തിത്വത്തിന് ഉടമയുമാണ്. എന്തായാലും, നിങ്ങൾ എന്റെ ഈ കഥ ആസ്വദിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- സീനത്ത് അമൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Tags:    
News Summary - 'Family wasn't spared either'; Fardeen Khan responds to Zeenat Aman's story of his father Feroz Khan deducting her salary during Qurbani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.