മുംബൈ: 41 വർഷങ്ങൾക്ക് ശേഷം ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക് മെഡൽ നേടിയതോടെ അഭിനന്ദന പ്രവാഹമായിരുന്നു സമൂഹമാധ്യമങ്ങളിൽ. നിരവധി ബോളിവുഡ് താരങ്ങൾക്കൊപ്പം ഫർഹാൻ അക്തറും അഭിനന്ദന ട്വീറ്റുമായെത്തി.
പുരുഷ ഹോക്കി ടീമിന് പകരം വനിത ഹോക്കി ടീമിന് അഭിനന്ദനം അറിയിച്ചായിരുന്നു ഫർഹാെൻറ ട്വീറ്റ്. അബദ്ധം പിണഞ്ഞത് മനസിലായതോടെ ഉടൻ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ വൻതോതിൽ പ്രചരിച്ചു.
'മുേന്നാട്ട് പെൺകുട്ടികളേ, മാതൃകാപരമായ പോരാട്ടവീര്യം കാഴ്ചവെച്ചതിനും നാലാമത്തെ മെഡൽ കൊണ്ടുവന്നതിനും ടീം ഇന്ത്യയെക്കുറിച്ച് അഭിമാനിക്കുന്നു' -എന്നായിരുന്നു ഫർഹാെൻറ പോസ്റ്റ്. വനിത ടീമിനല്ല, പുരുഷ ടീമിനാണ് വെങ്കലമെഡൽ ലഭിച്ചതെന്ന് മനസിലായതോടെ താരം ട്വീറ്റ് ഡിലീറ്റ് ചെയ്തു. പിന്നീട്, പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് മറ്റൊരു ട്വീറ്റുമായി പ്രത്യക്ഷപ്പെട്ടു.
താരത്തിെൻറ ആദ്യ ട്വീറ്റിെൻറ സ്ക്രീൻഷോട്ട് വൈറലയാതോടെ നിരവധിപേർ ട്രോളുകളുമായി രംഗത്തെത്തി.
ജർമനിയെ തോൽപ്പിച്ചാണ് 41 വർഷങ്ങൾക്ക് ശേഷം ഹോക്കിയിൽ ഇന്ത്യ മെഡൽ സ്വന്തമാക്കുന്നത്. 5-4നായിരുന്നു മൻപ്രീതിെൻറയും സംഘത്തിെൻറയും ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.