ഈ വർഷത്തെ ഫിലിം ഫെയർ പുരസ്കാരത്തിൽ അതൃപ്തിപ്രകടിപ്പിച്ച് പ്രേക്ഷകർ. പോയവർഷം ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മനിച്ച ഷാറൂഖ് ഖാനെ മാറ്റി നിർത്തിയത് ശരിയായില്ലെന്നാണ് ആരാധകരുടെ വാദം. രൺബീർ കപൂറിനൊപ്പം മികച്ച നടൻ എന്ന വിഭാഗത്തിലേക്ക് എസ്. ആർ.കെയും മത്സരിച്ചിരുന്നു. എന്നാൽ അനിമൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് രൺബീറിന് പുരസ്കാരം നൽകി. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
'സന്ദീപ് റെഡ്ഡി വങ്കയുടെ അനിമലിൽ ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് രൺബീർ അവതരിപ്പിച്ചത്' ഫിലിം ഫെയറിന്റെ തെരഞ്ഞെടുപ്പിനെ വിമർശിച്ചുകൊണ്ട് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കൂടാതെ പോയവർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഷാറൂഖ് ഖാൻ ചിത്രമാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. 2023 അവസാനിച്ചപ്പോൾ ജവാൻ, പത്താൻ, ഡങ്കി എന്നീ ചിത്രങ്ങളിലൂടെ 2600 കോടിയാണ് നടൻ സമാഹരിച്ചത്. കോവിഡ് സൃഷ്ടിച്ച തകർച്ചയിൽ നിന്ന് ബോളിവുഡിനെ രക്ഷിച്ചത് എസ്.ആർ.കെ ചിത്രമായ പത്താനാണെന്നും ഇതിന് മുമ്പ് തിയറ്ററുകളിലെത്തിയ പല സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും തിയറ്ററിൽ തകർന്ന് അടിഞ്ഞെന്നും ആരാധകർ ഓർമിപ്പിച്ചു.
കൂടാതെ ഷാറൂഖ് ഖാൻ മുൻപ് കരൺ ജോഹറിന് നൽകിയ ഒരു അഭിമുഖവും ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്. ' ഒരു വർഷം പുരസ്കാരമൊന്നും ലഭിച്ചെങ്കിലോ എന്നുള്ള ചോദ്യത്തിന്, ആ പുരസ്കാരം എന്നെ അർഹിക്കുന്നില്ല' എന്നായിരുന്നു ഷാറൂഖ് ഖാന്റെ മറുപടി. ഈ പഴയ അഭിമുഖവും വൈറലാവുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലാണ് ഫിലിം ഫെയർ പുരസ്കാരദാനം നടന്നത്. വിധു വിനോദ് ചോപ്രയുടെ 12ത് ഫെയിൽ ആണ് മികച്ച ചിത്രം. രൺബീർ കപൂറാണ് മികച്ച നടൻ. നടി ആലിയ ഭട്ട്, വിക്രാന്ത് മാസിയാണ് മികച്ച നടൻ( ക്രിട്ടിക്സ്).മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖർജിക്ക് മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.