മുംബൈ: 21 ദിവസം മുമ്പ് കോവിഡ് പോസിറ്റീവായിരുന്നതായും ശനിയാഴ്ച നടത്തിയ പരിശോധനയിൽ രോഗ മുക്തയായതായും വെളിപ്പെടുത്തി നടി ജെനീലിയ ഡിസൂസ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷ് ശിവൻ ചിത്രമായ 'ഉറുമി'യിൽ നായികയായി അഭിനയിച്ച താരം ഇക്കാര്യം വ്യക്തമാക്കിയത്.
'മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് ഞാൻ കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ 21 ദിവസങ്ങളായി രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് ശനിയാഴ്ച നടത്തിയ പരിശോധന ഫലം നെഗറ്റീവായി'- ജെനീലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രോഗവുമായുള്ള പോരട്ടം താരതമ്യേന എളുപ്പമായിരുന്നുവെങ്കിൽ കൂടി കഴിഞ്ഞ 21 ദിവസം കനത്ത വെല്ലുവിളികളെയാണ് നേരിടേണ്ടി വന്നതെന്ന് താരം ഓർത്തെടുത്തു.
തനിക്കേറ്റവും പ്രിയപ്പെട്ട കുടുംബത്തോടൊപ്പം വീണ്ടും ഒത്തുചേരാനായതിെൻറ സന്തോഷവും താരം പങ്കുവെക്കുന്നുണ്ട്. ബോളിവുഡ് നടൻ റിതേശ് ദേശ്മുഖിെൻറ ഭാര്യയാണ് ജെനീലിയ. റിയാൻ, റാഹിൽ എന്നിവരാണ് മക്കൾ.
തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ച് തിളങ്ങിയ ജെനീലിയ ജാനേ തു യാ നാ ജാനേന, തുജെ മേരി കസം, ഫോഴ്സ് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലും പേരെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.