സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് കി സി കാ ഭായ് കിസി കി ജാൻ. ഈദ് റിലീസായി ഒരുങ്ങുന്ന ചിത്രം ഏപ്രിൽ 21നാണ് തിയറ്ററുകളിൽ എത്തുന്നത്. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി പൂജ ഹെഗ്ഡേയാണ് നായിക. രാം ചരണും വെങ്കടേഷ് ദഗ്ഗുബട്ടിയും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് 'യെന്റമ്മാ' എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സൽമാൻ ഖാനും കൂട്ടരും തെന്നിന്ത്യൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഗാനരംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മുൻക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ രംഗത്ത് എത്തിയിരിക്കുകയാണ്.പാട്ടിൽ മുണ്ട് മടക്കിയുളള സൽമാന്റെ നൃത്തരംഗമാണ് വിമർശനം സൃഷ്ടിച്ചിരിക്കുന്നത്. ക്ലസിക്കൽ വസ്ത്രമായ ധോത്തിയെ വെറുപ്പുളവാക്കുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ലക്ഷ്മൺ പറയുന്നത്. ലുങ്കിയും ധോത്തിയും വ്യത്യസ്തമാണെന്നും വ്യക്തമാക്കുന്നുണ്ട്. 'യെന്റമ്മാ' എന്ന ഗാനരംഗം പങ്കുവെച്ചുകൊണ്ടായിരുന്നു ലക്ഷ്മണിന്റെ വിമര്‍ശനം.
'ഇത് അങ്ങേയറ്റം അധിക്ഷേപകരവും ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്. ഇത് ലുങ്കിയല്ല, ധോത്തിയാണ്. ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയില്‍ കാണിച്ചിരിക്കുന്നു- ലക്ഷ്മൺ ട്വീറ്റ് ചെയ്തു. പിന്നാലെ ധോത്തിയും ലുങ്കിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.