'ചെന്നൈയിൽ വന്ന് എന്റെ സിക്സ് പാക്ക് പോയി'! തമിഴ് ആരാധകരോട് ഷാറൂഖ് ഖാൻ

 ബോളിവുഡിലാണ് സജീവമെങ്കിലും സൗത്തിലും ഷാറൂഖ് ഖാന്  ആരാധകരേറെയാണ്. കോളിവുഡ് ഹിറ്റ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ജവാനാണ് ഇനി പുറത്തിറങ്ങാനുളള കിങ് ഖാൻ ചിത്രം. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ പ്രദർശനത്തിനെത്തുന്നുണ്ട്.

ഇപ്പോഴിതാ ചെന്നൈ ഭക്ഷണത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഷാറൂഖ്. ജവാന്റെ പ്രമോഷന്റെ ഭാഗമായി തമിഴ്നാട്ടിൽ എത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'എന്നെ ഇവിടേക്ക് ക്ഷണിച്ചതിൽ വളരെയധികം നന്ദിയുണ്ട്. തമിഴ് സിനിമകൾ എനിക്ക് വളരെയധികം ഇഷ്ടമാണ്. മികച്ച ചിത്രങ്ങളാണ് തമിഴിൽ നിന്നുണ്ടാകുന്നതെന്ന് ഞാൻ നേരത്തെ മനസിലാക്കിയിരുന്നു. സിനിമകൾ മാത്രമല്ല ഇവിടത്തെ ഭക്ഷണവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. മികച്ച വിഭവങ്ങൾ ഞാൻ ഇവിടെ നിന്ന് കണ്ടെത്തി. ഇവിടെ വന്നപ്പോൾ എന്റെ സിക്സ് പാക്ക് നഷ്ടമായി. എന്നാൽ ഇപ്പോൾ തിരിച്ചു കിട്ടിയിട്ടുണ്ട്'- ഷാറൂഖ് ഖാൻ തന്റെ സ്ഥിരം ശൈലിയിൽ സദസിൽ ചിരിനിറച്ചുകൊണ്ട് പറഞ്ഞു.

സെപ്റ്റംബർ ഏഴിനാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. യോഗി ബാബു, പ്രിയാമണി, ദീപിക പദുകോൺ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - ‘I lost my six packs’Shah Rukh Khan reveals he had a ‘fantastic’ food experience in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.