ചെന്നൈ: രണ്ടു വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കില്ലെങ്കിൽ ചില കാരണങ്ങളുടെ പേരിൽ ഒന്നിച്ച് ജീവിക്കുന്ന് ശരിയല്ല -മാതാപിതാക്കളുടെ വിവാഹ മോചനത്തെക്കുറിച്ച് നടി ശ്രുതി ഹാസൻ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസനും സരികയും വിവാഹബന്ധം വേർപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു മകളുടെ പ്രതികരണം.
ഒരുമിച്ച് ജീവിച്ചതിനേക്കാൾ സന്തോഷത്തോടെയാണ് അവർ ഇരുവരും ഇപ്പോൾ ജീവിക്കുന്നത്. മാതാപിതാക്കളെന്ന നിലയിൽ രണ്ടുപേരും അവരുടെ കടമകൾ ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.
'അവർ വേർപരിഞ്ഞതിൽ എനിക്ക് സന്തോഷമേയുള്ളൂ. പരസ്പരം ഒരുമിച്ച് പോകാൻ കഴിയാത്തവർ ചില കാരണങ്ങളുടെ പേരിൽ ഒരുമിച്ച് പോകുന്നതിൽ അർഥമില്ല. അവർ മികച്ച മാതാപിതാക്കളായി തുടരുന്നു' -ശ്രുതി ഹാസൻ സൂം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തെൻറ പിതാവ് കമൽ ഹാസനുമായാണ് കൂടുതൽ അടുപ്പം, എന്നാൽ അമ്മ സരിക എെൻറ ജീവിതത്തിലെ പ്രധാന ഘടകവുമാണ്. രണ്ടുപേരും മികച്ച വ്യക്തികളാണ്. അവർക്ക് രണ്ടുപേർക്കും ഒരുമിച്ച് അതിന് കഴിഞ്ഞിരുന്നില്ല. അവർ വേർപിരിഞ്ഞപ്പോൾ ഞാൻ കുട്ടിയായിരുന്നു. പക്ഷേ അത് ലളിതവും. അവർ ഒരുമിച്ച് ജീവിക്കുന്നതിനേക്കാൾ സന്തോഷവാൻമാരാണ് ഇപ്പോൾ' -ശ്രുതി ഹാസൻ പറഞ്ഞു.
ഒരു കുട്ടിയെന്ന നിലയിൽ മാതാപിതാക്കളുടെ വിവാഹമോചനം എന്നെ നിരാശയിലേക്ക് തള്ളിവിട്ടിരുന്നില്ല. അവർ വ്യത്യസ്ത ജീവിതം നയിക്കുന്നതിൽ തനിക്ക് സന്തോഷം മാത്രമാണ് തോന്നിയതെന്നും ശ്രുതി കൂട്ടിച്ചേർത്തു.
2004ലാണ് കമലും സരികയും വേർപിരിയുന്നത്. 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചായിരുന്നു വിവാഹ മോചനം. ഇരുവരുടെയും മക്കളായ ശ്രുതിയുടെയും അക്ഷരയുടെയും ബാല്യകാലത്തിലായിരുന്നു വിവാഹമോചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.