‘ഉര്‍ഫി ജാവേദ് മരിച്ചാൽ ഖബറടക്കത്തിന് ഭൂമി നൽകാതിരിക്കാൻ ഫത്‍വ പുറപ്പെടുപ്പിക്കണം’; ആവശ്യവുമായി ഫൈസാന്‍ അന്‍സാരി

നടി ഉര്‍ഫി ജാവേദ് മരിച്ചാൽ ഖബറടക്കത്തിന് ഭൂമി നൽകാതിരിക്കാൻ ഫത്‍വ പുറപ്പെടുപ്പിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സർ ഫൈസാന്‍ അന്‍സാരി. ഉര്‍ഫിയുടെ വസ്ത്രധാരണ രീതി മുസ്‍ലിംകൾക്ക് അപമാനകരമാണെന്ന് ഫൈസാൻ ചൂണ്ടിക്കാട്ടി.

വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ ശ്രദ്ധ നേടിയ ഉര്‍ഫി ജാവേദിന് ഇതിന്റെ പേരിൽ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. എന്നാൽ, അലർജിയായത് കൊണ്ടാണ് അൽപ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും മുഴുവൻ കവർ ചെയ്യുന്ന വസ്ത്രം ധരിച്ചാൽ ശരീരം തടിച്ച് കുമിളകൾ വരുമെന്നുമുള്ള വാദവുമായി ഉർഫി ഈയിടെ രംഗത്തുവന്നിരുന്നു.

മുംബൈ നഗരത്തില്‍ തനിക്ക് വാടകക്ക് താമസിക്കാന്‍ വീടോ അപ്പാര്‍ട്ട്‌മെന്റോ ലഭിക്കുന്നില്ലെന്ന ആരോപണവുമായും ഉര്‍ഫി മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. ഒരു വിഭാഗത്തിന് തന്റെ വസ്ത്രധാരണ ശൈലി പ്രശ്‌നമാകുമ്പോള്‍ മറ്റൊരു വിഭാഗത്തിന് തന്റെ പേരാണ് പ്രശ്‌നം. തനിക്കെതിരായ ഭീഷണികളില്‍ ചില ഉടമകള്‍ക്ക് ഭയമുണ്ട്. അതുകൊണ്ട് തനിക്ക് വീടു തരാന്‍ ആരും തയാറാകുന്നില്ലെന്നും അവർ ആരോപിച്ചിരുന്നു.

ഇന്ത്യൻ ജനതക്ക് മുസ്‍ലിം താരങ്ങളോട് പ്രത്യേക അഭിനിവേശമുണ്ടെന്ന നടി കങ്കണ‍ റണാവത്തിന്റെ ട്വീറ്റിനെതിരെയും ഉർഫി രംഗത്തെത്തിയിരുന്നു. 'ഇന്ത്യൻ ജനത ഖാന്മാരെ സ്നേഹിക്കുന്നു. ചില സമയങ്ങളിൽ ഖാന്മാരെ മാത്രമേ സ്നേഹിക്കുന്നുള്ളൂ. കൂടാതെ മുസ്‍ലിം താരങ്ങളോട് പ്രത്യേക അഭിനിവേശമുണ്ട്' എന്നിങ്ങനെയായിരുന്നു കങ്കണ‍യുടെ ട്വീറ്റ്. 'എന്താണിത്, മുസ്‍ലിം നടന്മാരും ഹിന്ദു നടന്മാരും... കലയെ മതത്തിന്റെ പേരിൽ വിഭജിച്ചിട്ടില്ല. അവിടെ അഭിനേതാക്കൾ മാത്രമേയുള്ളൂ'എന്നിങ്ങനെയായിരുന്നു ഇതിനെതിരെ ഉർഫിയുടെ പ്രതികരണം.

Tags:    
News Summary - 'If Urfi Javed dies, fatwa should be issued not to give land for burial'; Faizan Ansari with demand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.