സിനിമക്ക് മുമ്പും ശേഷവുമുള്ള ജീവിതത്തിൽ, തന്നോടുള്ള ആളുകളുടെ പെരുമാറ്റത്തിലെ വ്യത്യാസം തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. ആദ്യമായി അഭിനയിച്ച ‘ജാനെ തു യാ ജാനെ ന’യുടെ ട്രെയിലർ പുറത്തിറങ്ങിയതു മുതൽ തന്നോടുള്ള ആളുകളുടെ പെരുമാറ്റത്തിലെ മാറ്റമാണ് നടൻ സൂചിപ്പിച്ചത്.
‘ഷൂട്ടിങ്ങിനിടെ ചില സമയത്ത് ഞാൻ നോൺ വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. എന്നാൽ, അവർ എന്നെ സ്റ്റുഡിയോക്കുള്ളിലിരുന്ന് കഴിക്കാൻ അനുവദിച്ചില്ല. ഒരു പ്ലാസ്റ്റിക് കസേര തന്ന് വാഹന പാർക്കിങ് ഏരിയയിൽ ഇരിക്കാൻ പറഞ്ഞു. ഇങ്ങനെ രണ്ടാഴ്ചയോളം ഭക്ഷണം കഴിക്കേണ്ടിവന്നു.’ -ഇമ്രാൻ പറഞ്ഞു.
അതിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. ‘ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ മട്ടൺ ബിരിയാണി, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ എന്നിവയുടെ ട്രേയുമായി കുറെ പരിചാരകർ. അവർ പറയുന്നു: ‘സർ, എന്തുകൊണ്ടാണ് നിങ്ങൾ എയർകണ്ടീഷൻ ചെയ്ത ലോഞ്ചിൽ ഇരിക്കാത്തത്’. ഇങ്ങനെയായിരുന്നു ചോദ്യം.പെട്ടെന്നുള്ള മാറ്റത്തെക്കുറിച്ച് ആലോചിച്ചപ്പോൾ ഇത് യഥാർഥ്യമാണോ എന്നുപോലും ചിന്തിച്ചു. പെട്ടെന്നുള്ള ഈ സ്നേഹത്തിനും വാത്സല്യത്തിനും നിങ്ങൾ എത്ര വില നൽകുന്നു? സ്വയം വീഴുകയാണോ? ഞാൻ അത് ഗൗരവമായി എടുക്കുന്നുണ്ടോ? എനിക്കുതന്നെ അറിയില്ല.
ഇമ്രാൻ ഖാൻ അഭിനയിച്ച കട്ടി ബട്ടി എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. അബ്ബാസ് ടൈരേവാല സംവിധാനം ചെയ്ത ഒ.ടി.ടി വെബ് സീരീസ് ഉടൻ പുറത്തിറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.