സത്യസന്ധരായി ഇരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആലിയ ഭട്ടിന്റെ നീളൻ ഇൻസ്റ്റ സ്റ്റോറിയെക്കുറിച്ചാണ് മുംബൈ പാപ്പരാസികളുടെ ഏറ്റവും പുതിയ ഗവേഷണം. ബോളിവുഡിലെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ‘രൺബീർ-ആലിയ’ താരദമ്പതികളിലൊരാളായതിനാൽ ആലിയയുടെ സ്റ്റോറിയുടെ സന്ദർഭം ഗോസിപ്പുകാർ സ്വാഭാവികമായും എങ്ങോട്ടു കൊണ്ടുപോകുമെന്നതിൽ സംശയമില്ല.
എങ്കിലും ആലിയ പറഞ്ഞതിന്റെ ഉള്ളടക്കമെടുത്താൽ ഏറെ മൂല്യമുള്ളതാണുതാനും. ഇന്റഗ്രിറ്റിയുടെ മാഹാത്മ്യം വൈകാരികതയോടെ വിവരിക്കുന്ന കുറിപ്പിൽ ആലിയ എന്തോ വലുത് ഉദ്ദേശിക്കുന്നുവെന്നാണ് പലരും പറയുന്നത്. കുറിപ്പ് ഇങ്ങനെ: ‘‘ആരുടെയും കണ്ണിൽപെടാതിരിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യുന്നുവെന്നതിലാണ് സത്യസന്ധത. എല്ലായ്പ്പോഴും നേരായത് ചെയ്യുകയെന്നതാണത്, നിങ്ങൾക്ക് എതിരാകുമെങ്കിൽ പോലും.
നിങ്ങളുടെ വാക്കുകളുടെ സാക്ഷ്യമാണത്. ചുറ്റുപാട് നിങ്ങളെ എങ്ങോട്ട് നയിക്കുമെന്ന് അറിയാതിരിക്കുമ്പോൾ നിങ്ങളെ നയിക്കുന്ന ആന്തരികമായ ദിശാസൂചികയും പങ്കായവുമാണത്. ചിലർ ഇന്റഗ്രിറ്റിയെ റെപ്യൂട്ടേഷനായി കരുതാറുണ്ട്. രണ്ടും രണ്ടാണ്. നിങ്ങളുടെ ഇന്റഗ്രിറ്റിയെക്കുറിച്ചുള്ള പൊതു അഭിപ്രായമാണ് നിങ്ങളുടെ റെപ്യൂട്ടേഷൻ.
കാരണം, നിങ്ങളെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായമാണത്. അത് തെറ്റാകാം, ശരിയാകാം. മറ്റുള്ളവർ നിശ്ചയിക്കുന്നതാണ് നിങ്ങളുടെ റെപ്യൂട്ടേഷൻ, എന്നാൽ ഇന്റഗ്രിറ്റി നിശ്ചയിക്കുന്നത് നിങ്ങൾ തന്നെ’’ -ആലിയ വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.