മുംബൈ: താൻ വിഷാദ രോഗിയാണെന്ന ഇൻസ്റ്റഗ്രാം പോസ്റ്റിന് കീഴിൽ വിദ്വേഷ കമൻറുകളും ട്രോളുകളുമായി എത്തിയവർക്ക് മറുപടിയുമായി ബോളിവുഡ് താരം ആമിർ ഖാെൻറ മകൾ ഇറ ഖാൻ. മാനസികാരോഗ്യം വെളിപ്പെടുത്തിയ പോസ്റ്റിന് കീഴിൽ വിദ്വേഷ കമൻറിട്ടാൽ ഡിലീറ്റ് ചെയ്യും വീണ്ടും കമൻറ് ചെയ്യുകയാണെങ്കിൽ ബ്ലോക്ക് ചെയ്യുമെന്ന് പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താരം കുറിച്ചു.
മാനസികാരോഗ്യ ദിനത്തിൽ താൻ നാലുവർഷമായി വിഷാദരോഗിയാണെന്നും ചികിത്സ തേടിക്കൊണ്ടിരിക്കുകയാണെന്നും ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. പോസ്റ്റിന് കീഴിയിൽ നിരവധിപേർ ഇറയെ പിന്തുണച്ചും അനുകമ്പ പ്രകടിപ്പിച്ചും എത്തി. എന്നാൽ ചിലർ ട്രോളുകളും വിദ്വേഷ കമൻറുകളുമായി എത്തുകയായിരുന്നു.
വെള്ളിയാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇറ ഒരു വോെട്ടടുപ്പ് നടത്തിയിരുന്നു. മാനസികാരോഗ്യം വെളിപ്പെടുത്തിയ സ്റ്റാറിയിൽ വിദ്വേഷ കമൻറുമായി എത്തിയാൽ ഡിലീറ്റ് ചെയ്യുമെന്നായിരുന്നു. അതിൽ 56 ശതമാനം പേർ ഡിലീറ്റ് ചെയ്യണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.
ഒക്ടോബർ പത്തിനാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ഇറ ഖാൻ തെൻറ മാനസിക ആരോഗ്യത്തെപറ്റി വെളിപ്പെടുത്തിയത്. 'നാലുവർഷത്തിൽ അധികമായി ഞാൻ വിഷാദരോഗിയാണ്. ഡോക്ടറെ കണ്ട് ചികിത്സ തേടുന്നുണ്ട്. ഇപ്പോൾ വളരെയധികം മെച്ചപ്പെട്ടു. ഒരു വർഷത്തോളമായി മാനസികാരോഗ്യത്തിനായി എന്തുെചയ്യണമെന്ന് ആലോചിക്കുന്നു. പക്ഷേ എന്തുചെയ്യണമെന്ന് അറിയില്ല. വിഷാദത്തിലൂടെയുള്ള യാത്രയിൽ നിങ്ങളെയും കൂടെക്കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്' -ഇറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
ആമിർ ഖാന് ആദ്യ ഭാര്യ റീമ ദത്തയിലുണ്ടായ മകളാണ് ഇറ. സംവിധായക എന്ന നിലയിൽ പ്രശസ്തയാണ് ഇറ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.