ആമിർ ഖാന്റെ ആ സ്വഭാവം സഹിക്കാൻ പറ്റില്ല; അത് മോശമാണെന്നാണ് ഞാൻ കരുതുന്നത്- കിരൺ റാവു

വിവാഹമോചനത്തന് ശേഷവും നടൻ ആമിർ ഖാനുമായി വളരെ അടുത്ത സൗഹൃദമാണ് സംവിധായക കിരൺ റാവുവിനുള്ളത്. ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും ആമിർ ഖാനുമായി നല്ല സൗഹൃദമുണ്ടെന്നും ഇപ്പോഴും ഒറ്റ കുടുംബം പോലെയാണെന്നും കിരൺ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ആമിറിന്റെ സഹിക്കാൻ പറ്റാത്ത ഒരു സ്വഭാവത്തെക്കുറിച്ച് പറയുകയാണ് കിരൺ റാവു. നടി കരീന കപൂറുമായുള്ള അഭമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആമിറിന്റെ നല്ല സ്വഭാവത്തെക്കുറിച്ചും സഹിക്കാൻ ബുദ്ധിമുട്ടായ സ്വഭാവത്തെക്കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു മറുപടി. നടന്റെ ദീർഘനേരമുള്ള സംഭാഷണമാണ് സഹിക്കാൻ ബുദ്ധിമുട്ടെന്നാണ് കിരൺ പറയുന്നത്.

'ആമിർ ഒരു വിഷയത്തെ കുറിച്ച് സംസാരിക്കും.ചിലപ്പോൾ അത് നീണ്ടു പോകം. അത് എനിക്ക് ഇഷ്ടപ്പെടാറില്ല. ഇത് ശരിയായത് അല്ലെന്നാണ് ഞാൻ കരുതുന്നത്'- കിരൺ റാവു പറഞ്ഞു.

2021 ആണ് ആമിർ ഖാനും കിരൺ റാവുവും തങ്ങളുടെ വിവാഹ ബന്ധം നിയമപരമായി അവസാനിപ്പിക്കുന്നത്. തങ്ങളുടെത് വളരെ സന്തോഷകരമായ വിവാഹമോചനമായിരുന്നുവെന്ന് കിരൺ റാവു തുറന്നു പറഞ്ഞിട്ടുണ്ട്.

'വളരെ സന്തോഷകരമായ വിവാഹമോചനമായിരുന്നു. കാലാകാലങ്ങളിൽ ബന്ധങ്ങൾ പുനർനിർവചിക്കണമെന്ന് എനിക്ക് തോന്നുന്നു, കാരണം നമ്മൾ വളരുമ്പോൾ മറ്റൊരു മനുഷ്യരായി മാറുന്നു. ഞങ്ങൾക്ക് വ്യത്യസ്തമായ കാര്യങ്ങൾ ആവശ്യമാണ്. ഇത്തരം വ്യത്യസ്തമായ കാര്യങ്ങൾ തേടാനുള്ള അവസരം എന്ന നിലയിലാണ് വിവാഹമോചനം എന്നെ സന്തോഷിപ്പിക്കുന്നത്. സത്യസന്ധമായി എന്നെ വളരെ സന്തോഷിപ്പിച്ചിട്ടുണ്ട് ഈ വിവാഹമോചനം.എനിക്ക് എന്‍റെ ഇടം ലഭിക്കാനും വീണ്ടും സ്വതന്ത്രയാകാനും ഞാൻ വളരെ ആഗ്രഹിച്ചിരുന്നു. വിവാഹമോചനത്തെ മാതാപിതാക്കളെന്ന നിലയിൽ, കുടുംബമെന്ന നിലയിൽ അതിജീവിക്കാന്‍ എനിക്കും ആമീറിനും കൃത്യമായ ഒരു പ്ലാന് ഉണ്ട്. ആസാദിന്‍റെ അച്ഛൻ എന്‍റെ സുഹൃത്തും കുടുംബവുമാണ് കരുതിയാല്‍ എനിക്ക് വ്യക്തിപരമായി സമയം കണ്ടെത്താനാകും'- എന്നാണ് ആമിർ ഖാനുമായുള്ള വേർപിരിയലിനെക്കുറിച്ച് കിരൺ റാവു പറഞ്ഞത്.

Tags:    
News Summary - ‘It’s not quite mansplaining, but coming close’: Kiran Rao speaks about ‘barely tolerating’ ex-husband Aamir Khan’s lectures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.