ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ഷാറൂഖ് ഖാന്റെ ജവാൻ. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം കുതിപ്പ് തുടരുകയാണ്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായിയെത്തി ജവാന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജനുവരിയിൽ പ്രദർശനത്തിനെത്തിയ ഷാറൂഖ് ഖാൻ ചിത്രമായ പത്താന് പിന്നാലെ ജവാനും 1000 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ്. 17 ദിവസത്തെ കണക്ക് പ്രകാരം 966 കോടി ജവാന്റെ ആഗോള കളക്ഷൻ. 546. 58 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ആദ്യദിനം 129 കോടിയാണ് ജവാൻ സ്വന്തമാക്കിയത്. ഈ വർഷം ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ്ങാണിത്.കൂടാതെ ആദ്യ ആഴ്ചയിൽ തന്നെ 500 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിക്കുകയും ചെയ്തു.
ആമിർ ഖാന്റെ ദംഗൽ, ആർആർആർ, പത്താൻ എന്നീ മൂന്ന് ഇന്ത്യൻ സിനിമകൾ മാത്രമാണ് ഇതുവരെ 1000 കോടി ക്ലബിന്റെ ഭാഗമായത്. 'ജവാൻ' കൂടി എത്തുന്നതോടെ രണ്ട് എസ്.ആർ.കെ ചിത്രങ്ങൾ 1000 കോടി ക്ലബ്ബിൽ എത്തും.
കോളിവുഡ് സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ജവാൻ. നയൻതാര നായികയായി എത്തിയ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രമായി എത്തിയത്. ദീപിക പദുകോണും ഒരു നിർണായക വേഷത്തിൽ എത്തിയിരുന്നു. പ്രിയ മണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റു താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.