ഈയിടെയായിരുന്നു നടൻ ജയം രവി അദ്ദേഹത്തിന്‍റെ ഭാര്യ ആർതിയുമായി ഡിവോഴ്സായത്. ഇതിന് ശേഷം നടന് നേരെ ഒരുപാട് വിമർഷനങ്ങൾ ഉയരുകയും അദ്ദേഹത്തിന് മറ്റ് ബന്ധങ്ങളുണ്ടെന്ന തരത്തിലുള്ള ഗോസിപ്പുകളും ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജയം രവിയിപ്പോൾ.
ഇത്തരത്തിൽ ഗോസിപ്പ് പറഞ്ഞുണ്ടാക്കുന്നവർ വൈകാരിക പക്വത ഇല്ലാത്തവരാണെന്നാണ് ജയം രവി പറയുന്നത്. പക്വതയുള്ളവർ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യിലെന്നും അദ്ദേഹം പറഞ്ഞു. 'ബ്രദർ' എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.
'നമ്മൾ പൊതുമാധ്യമങ്ങൾക്ക് നടുവിലാണ് ജീവിക്കുന്നത്. ഒരു ചായ കുടിച്ചാൽ പോലും വിലയിരുത്തപ്പെടുന്ന കാലമാണ് ഇന്ന്. അത് നല്ല രീതിയിലും മോശം രീതിയിലും വിലയിരുത്തപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളും മുഖ്യധാരയിലേക്ക് എത്തും. നമുക്ക് ഒരിക്കലും ആ സാഹചര്യം ഒഴിവാക്കാൻ കഴിയില്ല. ആളുകൾക്ക് സിനിമ ഇഷ്ടമാണ്, അതുപോലെ സിനിമാ താരങ്ങളെയും. അതുകൊണ്ട് ഞാനവരെ വിലയിരുത്താൻ പോകാറില്ല.
എന്നാൽ കുറച്ച് ആളുകള്‍ക്കാണ് വൈകാരികപരമായ പക്വത ഇല്ലാത്തത്. അവരാണ് അനാവശ്യ ഗോസിപ്പുകൾ പടച്ചുവിടുന്നതും. ചെയ്യുന്ന ജോലി മികച്ചതാക്കാൻ ശരീരവും മനസും തെളിമയോടെയിരിക്കണം. ഓരോ ആളുകളുടേയും അടുത്തുചെന്ന് ഉത്തരവാദിത്തബോധം പഠിപ്പിക്കാൻ തനിക്കാവില്ല. പക്വതയുള്ളവർ അപവാദം പ്രചരിപ്പിക്കില്ല. മറ്റു ചിലരാകട്ടെ ഇത്തരം ഗോസിപ്പുകളുടെ തീവ്രത നോക്കുകയോ തന്റെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുകയോ ഇല്ല. സ്വയം മനസിലാക്കുന്നുണ്ടെങ്കിൽ എന്തിന് മറ്റുള്ളവരുടെ വാക്കുകൾ കണക്കിലെടുക്കണം?,' ജയം രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.