അമ്മയെ നഷ്ടമായി; സിനിമയുടെ കാര്യത്തിലും ഭയം തോന്നി, വിവാഹത്തിന് ക്ഷണിച്ച 2000 അതിഥികളോട് അമ്മായിയമ്മ വരേണ്ടെന്ന് പറഞ്ഞു-ജൂഹി ചൗള

ബോളിവുഡിൽ തിളങ്ങി നൽക്കുമ്പോഴായിരുന്നു നടി ജൂഹി ചൗള ബിസിനസുകാരനായ ജയ് മെഹ്ത്തയെ വിവാഹം കഴിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹം ലളിതമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് നടി. വിവാഹത്തിന് ഒരു വർഷം മുമ്പായിരുന്നു ജൂഹിയുടെ അമ്മയുടെ വിയോഗം.

'കരിയറിൽ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു ജയ് യെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ കരിയർ നഷ്ടപ്പെടുത്താൻ ഞാൻ തയാറായിരുന്നില്ല. വിവാഹത്തോടെ കരിയർ അവസാനിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. സിനിമയിൽ തുടരാൻ ആഗ്രഹിച്ച ഞാൻ വിവാഹം രഹസ്യമാക്കിവെക്കാൻ തീരുമാനിച്ചു. എന്റെ തീരുമാനത്തെ ജയ് പിന്തുണക്കുകയും ചെയ്തു -ജൂഹി തുടർന്നു.

അത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു. അമ്മയെ നഷ്ടപ്പെട്ടിട്ട് ഒരു വർഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മക്ക് അപകടം സംഭവിക്കുന്നത്. ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച അമ്മയെ നഷ്ടപ്പെട്ടു. വിവാഹത്തോടെ കരിയറും നഷ്ടപ്പെടുമോയെന്ന് ഞാൻ ഭയന്നു. ഒരു ദിവസം സഹിക്കാനാകാതെ ഞാന്‍ ജയിയുടെ അമ്മയെ വിളിച്ചു കരഞ്ഞു. വിവാഹം ലളിതമായി നടത്തിയാല്‍ മതിയെന്ന് പറഞ്ഞു. അവർ എനിക്കൊപ്പം നിന്നു.അപ്പോഴേക്കും രണ്ടായിരത്തോളം അതിഥികളെ വിവാഹത്തിന് ക്ഷണിച്ചു കഴിഞ്ഞിരുന്നു. വിവാഹം ഇപ്പോള്‍ നടത്തുന്നില്ലെന്ന് അവരെയെല്ലാം വിളിച്ചു പറഞ്ഞു. അങ്ങനെ അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഞങ്ങള്‍ വീട്ടില്‍വെച്ച് വിവാഹിതരായി. 80-90 ആളുകൾ മാത്രമായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നത്.

എന്റെ ഭര്‍ത്താവിന്റെ അമ്മ ചെയ്തതുപോലെ മറ്റാരെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ക്ഷണിച്ച അതിഥികളോട് വിവാഹത്തിന് വരേണ്ടെന്ന് പറയുന്നതിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചുനോക്കൂ.'-ഗുജറാത്തില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ ജൂഹി ചൗള പറഞ്ഞു.

1995 ൽ ആണ് ജൂഹി ചൗളയും ജയ് മെഹ്ത്തയും വിവാഹിതരായത്.ജാൻവി, അർജുൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

Tags:    
News Summary - Juhi Chawla Reveals Secret Wedding With Jay Mehta Was Due To Fear Of Losing Her Career: 'We Kept It Quiet...'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.