തന്റെ സിനിമയിൽ അഭിനയിക്കാൻ ഇവിടെയുള്ള താരങ്ങൾ തയാറായില്ലെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപി പോലും തന്നോട് ഒന്നും ചോദിച്ചില്ലെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
'തന്റെ ചിത്രത്തിന് വേണ്ടി പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നിട്ടുണ്ട്. ഒറ്റയാളും തിരിഞ്ഞുനോക്കിയില്ല. എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപി പോലും ഒന്നും പറഞ്ഞില്ല. 60 ലക്ഷം രൂപയാണ് പ്രതിഫലമായി ചോദിച്ചത്. കാരുണ്യത്തെ കുറിച്ച് സംസാരിക്കുന്നയാൾ പോലും എന്നോട് ഒന്നും ചോദിച്ചില്ല. അയാൾക്ക് വേണ്ടി നിരവധി പാട്ടുകൾ എഴുതിയിട്ടുണ്ട്. എന്നാൽ സുരേഷ് ഗോപിയോട് യാതൊരു വിരോധവുമില്ല. അയാളുടെ ചിത്രത്തിനായി ഇപ്പോൾ ഞാനൊരു പാട്ട് എഴുതി. വിരോധത്തിലും സ്നേഹത്തിലുമൊന്നും യാതൊരു കാര്യവുമില്ല. ജീവിതമാണ് മുന്നോട്ട് പോകേണ്ടത്- കൈതപ്രം പറഞ്ഞു.
ലോകത്ത് എവിടെയും അതിരില്ല, സ്നേഹത്തിനും അതിരില്ല ' എന്ന പശ്ചാത്തലത്തിലുള്ള എന്റെ കവിത സിനിമയാക്കണമെന്ന് തോന്നി. സിനിമ പൂർത്തിയായിട്ട് ഏകദേശം 12 കൊല്ലമായി. അടുത്തുതന്നെ റിലീസ് ചെയ്യും. ഒരു പാകിസ്താനിയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അദ്ദേഹം ലണ്ടനിലാണ് പ്രവർത്തിക്കുന്നത്. എന്റെ മോൻ വഴിയാണ് പാകിസ്താനി ചിത്രത്തിലെത്തുന്നത്. വിളിച്ചപ്പോൾ അദ്ദേഹം വന്ന് അഭിനയിച്ചിട്ട് പോവുകയായിരുന്നു'- കൈതപ്രം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.