മുംബൈ: തെന്നിന്ത്യൻ താരം കാജൽ അഗർവാളിെൻറ മെഹന്തി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. വെള്ളിയാഴ്ച മുംബൈയിൽവെച്ചാണ് വിവാഹം. ബിസിനസുകാരനായ ഗൗതം കിച്ച്ലുവാണ് വരൻ.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന വിവാഹത്തിൽ വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പെങ്കടുക്കുക. താരത്തിെൻറ മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയായിരുന്നു. കൈനിറയെ മെഹന്തി അണിഞ്ഞ് നിൽക്കുന്ന കാജലിെൻറ ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു.
ബുധനാഴ്ച വരൻ ഗൗതം കിച്ച്ലു വിവാഹ ഒരുക്കങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
കഴിഞ്ഞമാസമാണ് വിവാഹിതയാകാൻ പോകുന്ന വിവരം കാജൽ ആരാധകരെ അറിയിച്ചത്. കോവിഡ് മഹാമാരിയുടെ സമയമായതിനാൽ വളരെ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പെങ്കടുക്കുവെന്ന് താരം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.