വിവാഹമോചനത്തിന് ശേഷം ഒരുപാട് ബുദ്ധിമുട്ടി, ജീവിതത്തിലേക്ക് മടങ്ങി വരാൻ തെറാപ്പിവരെ വേണ്ടി വന്നു; നടി കൽക്കി

 ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരവിവാഹമായിരുന്നു സംവിധായകൻ അനുരാഗ് കശ്യപിന്റേയും നടി കൽക്കി കേക്ലയുടേയും. 2011 ൽ വിവാഹിതരായ ഇവർ 2015 ൽ വേർപിരിഞ്ഞു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് കൽക്കി വെള്ളിത്തരയിൽ എത്തുന്നത്.

വിവാഹമോചനത്തിന് ശേഷവും അനുരാഗ് കശ്യപുമായി വളരെ അടുത്ത സൗഹൃദമാണുള്ളത് കൽക്കിക്കുള്ളത്. എന്നാൽ ബന്ധം വേർപിരിഞ്ഞതിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താൻ കുറെ സമയമെടുത്തുവെന്നാണ് കൽക്കി പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തെറാപ്പിയെവരെ ആശ്രയിക്കേണ്ടി വന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

'ഞാനും അനുരാഗ് കശ്യപും ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. എന്നാൽ വിവാഹമോചനത്തിന് ശേഷമുള്ള ആദ്യ കുറച്ച് വർഷങ്ങൾ അത്ര സുഖകരമായിരുന്നില്ല. ജീവിതത്തിലേക്ക് തിരികെ എത്താൻ ഒരുപാട് ബുദ്ധിമുട്ടി. ഇന്നത്തെ പോലെ സുഹൃത്തുക്കളാവാൻ ഞങ്ങൾക്ക് അന്ന് കഴിഞ്ഞല്ല.

അനുരാഗിന്റെ റിലേഷനുകളെ കുറിച്ചുളള വാർത്തകൾ എന്നെ ഏറെ വേദനിപ്പിച്ചു.രണ്ടും പേർക്കും ഒരുപാട് സമയം വേണ്ടി വന്നു. എനിക്ക് ജീവിതത്തിലേക്ക് തിരികെ എത്താൻ തെറാപ്പിയും മറ്റുയാത്രകളും വേണ്ടി വന്നെങ്കിലും ഇപ്പോൾ ഞാൻ ഓക്കെയാണ്- കൽക്കി പറഞ്ഞു.

സിനിമയിൽ സജീവമാണ് കൽക്കി. അനുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തിൽ നടി അഭിനയിക്കുന്നുണ്ട്.ജീവിത പങ്കാളിയായ ഗായ് ഹർഷ്ബെർഗിനും മകൾക്കുമൊപ്പം ഗോവയിലാണ് താമസം

Tags:    
News Summary - Kalki Koechlin on healing after painful divorce with Anurag Kashyap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.