ബംഗളൂരു: സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി 'കർണാടക രത്ന' പുരസ്കാരം നൽകും. ബംഗളൂരു പാലസ് മൈതാനിയിൽ ചൊവ്വാഴ്ച നടന്ന 'പുനീത് നമന' എന്ന അനുസ്മരണചടങ്ങിലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിെൻറ ഉയർന്ന ബഹുമതി ലഭിക്കുന്ന 10ാ മത്തെ ആളാണ് പുനീത്. 2009 ൽ വീരേന്ദ്ര ഹെഗ്ഗഡെക്കാണ് അവസാനമായി കർണാടക രത്ന പുസ്കാരം നൽകിയത്.
സാൻഡൽ വുഡിൽ പവർ സ്റ്റാർ എന്ന വിശേഷണത്തിൽ അറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാർ ഒക്ടോബർ 29ന് ഹൃദയാഘാതത്തെത്തുടർന്ന് 46ാം വയസ്സിലാണ് നിര്യാതനായത്.
അദ്ദേഹത്തിെൻറ അകാലമരണം സിനിമ ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. പുനീതിന് ഭാരത രത്ന നൽകണമെന്ന ആവശ്യവുമായി ആരാധകരും രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിരുന്നു. കന്നഡ സിനിമക്ക് പുനീത് നൽകിയ സംഭാവനകൾ അനുസ്മരിച്ച് പാലസ് മൈതാനിയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ ആയിരക്കണക്കിനു പേർ പെങ്കടുത്തു. മന്ത്രിമാരും സിനിമ താരങ്ങളും അണിയറ പ്രവർത്തകരും രാഷ്ട്രീയക്കാരും ആരാധകരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.