ഷാറൂഖിന് ശേഷം ആരായിരിക്കും ബോളിവുഡിലെ പ്രണയത്തിന്റെ രാജാവ്; വേദിയെ ചിരിപ്പിച്ച് നടന്റെ ഉത്തരം

റൊമാന്റിക് കിങ് എന്നാണ് ഇന്ത്യൻ സിനിമ ലോകത്ത് ഷാറൂഖ് ഖാനെ അറിയപ്പെടുന്നത്.1995 ൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന ചിത്രത്തിലൂടെയാണ് റൊമാന്റിക് ഹീറോ എന്ന പദവി നടന് ലഭിക്കുന്നത്. ഇപ്പോഴും ആ സ്ഥാനത്ത് കിങ് ഖാൻ തന്നെയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഐ.ഐ.എഫ്.എ പുരസ്കാരദാന ചടങ്ങിൽ നിന്നുള്ള ഷാറൂഖ് ഖാന്റേയും സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റേയും രസകരമായ റാപ്പിഡ് ഫയർ വിഡിയോയാണ്.ഷാറൂഖ് ഖാന് ശേഷം ആരായിരിക്കും ബോളിവുഡിലെ  പ്രണയത്തിന്റെ രാജാവ് എന്നായിരുന്നു കരൺ ജോഹറുടെ ചോദ്യം. തന്നോടൊപ്പം പ്രണയവും വിരമിക്കുമെന്നാണ് ഷാറൂഖ് ഖാൻ പറഞ്ഞത്.നടന്റെ മറുപടി സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു.

കിങ് ഖാൻ അപ്പാർട്ട്മെന്റിൽ താമസിക്കാത്തതിനെക്കുറിച്ചായിരുന്നു കരൺ ജോഹറിന്റെ മറ്റൊരു ചോദ്യം. എന്റെ മുകളിൽ ആരും ഉണ്ടാകില്ല. കാരണം എല്ലാവരുടെയും തലക്ക് മുകളിലാണ് ഞാൻ എന്നായിരുന്നു ഷാറൂഖിന്റെ ഉത്തരം.പുതിയ തലമുറയിലെ താരങ്ങൾക്കുള്ള ഒരു ഉപദേശത്തെക്കുറിച്ചും കരൺ ജോഹർ നടനോട് ചോദിച്ചു. അഭിനയിക്കുക എന്നാണ് ഷാറൂഖ് പറഞ്ഞത്.

കിങ് ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. സിനിമയെക്കുറിച്ചും താരം സംസാരിച്ചു. എന്നാൽ നടിയെക്കുറിച്ചോ മറ്റു കാര്യങ്ങളോ വെളിപ്പെടുത്തിയില്ല.

Tags:    
News Summary - Karan Johar Asks Shah Rukh Khan Who Will Be Next 'King of Romance', Actor's Response Wins Internet!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.