മുംബൈ: ആഡംബരകപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാന് ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഷാരൂഖ് ഖാന്‍റെ ബന്ദ്രയിലെ 'മന്നത്ത് ബംഗ്ലാവ്' സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരൺ ഷാരൂഖിന്‍റെ വീട്ടിലെത്തിയത്.
ഷാരൂഖിന്‍റെയും ഭാര്യ ഗൗരി ഖാന്‍റെയും ഉറ്റസുഹൃത്താണ് കരൺ ജോഹർ. വിദേശത്തായിരുന്ന കരൺ ആര്യൻ അറസ്റ്റിലായതിന് പിന്നാലെ മുംബൈയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉറ്റസുഹൃത്തുക്കളെ കാണാൻ വസതിയിലെത്തിയത്.
നേരത്തേ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ അഗ്നിഹോത്രിയും ഷാരൂഖിന്‍റെ വീട്ടിലെത്തിയിരുന്നു. ഷാരൂഖിന് പിന്തുണ അറിയിക്കാൻ എത്തിയതായിരുന്നു ഇരുവരും.
ഹൃത്വിക് റോഷൻ, ആലിയ ഭട്ട്, സുനിൽ ഷെട്ടി, പൂജ ഭട്ട്, സുചിത്ര കൃഷ്ണമൂർത്തി തുടങ്ങിയ ബോളിവുഡിലെ നിരവധി സെലിബ്രിറ്റികൾ ഷാരൂഖിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
മുംബൈ തീരത്ത് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിനിടെയാണ് ആര്യൻ ഖാൻ പിടിയിലാകുന്നത്. കൂടാതെ ഏഴുപേരും അറസ്റ്റിലായിരുന്നു. നിരോധിത ലഹരി വസ്തുക്കൾ കൈവശം സൂക്ഷിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.