ഒരു മെയിൻ സ്ട്രീം താരമാകാൻ ഷാറൂഖ് ഖാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനായിരുന്നു ഷാറൂഖിന് താൽപര്യമെന്നും എന്നാൽ പ്രേക്ഷകർ അതിന് അനുവദിക്കില്ലെന്നും കരൺ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ റൗണ്ട് ടേബിൾ ചർച്ചയിൽ പറഞ്ഞു.
'ഷാറൂഖ് ഖാന്റെ എല്ലാ റൊമാന്റിക് ചിത്രങ്ങളും വാണിജ്യമായി വിജയം നേടിയിട്ടില്ല. പഹേലി, അശോക തുടങ്ങിയ ചിത്രങ്ങൾക്ക് റൊമാന്റിക് ടച്ചുണ്ടായിട്ടും വാണിജ്യമായി വിജയിച്ചില്ല. അതുപോലെ അദ്ദേഹം ഷാറൂഖ് ഒരിക്കലും മുൻനിര നടനാകാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ സിനിമ കാര്യങ്ങൾ മാറ്റി മറിച്ചു.അദ്ദേഹം വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്യാൻ ആഗ്രഹിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആരാധകർ അനുവദിക്കില്ല'- കരൺ ജോഹർ പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് ഷാറൂഖ് ഖാൻ മടങ്ങിയെത്തിയിട്ടുണ്ട്. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് താരം ബോളിവുഡിൽ നിന്ന് ഇടവേള എടുത്തത്. അഞ്ച് വർഷത്തിന് ശേഷം ഹിന്ദി സിനിമാ ലോകത്ത് പുതിയ റെക്കോർഡുകളോടെയാണ് നടൻ മടങ്ങിയെത്തിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിങ് ഖാന്റെ ചിത്രങ്ങളായ ജവാൻ, പത്താൻ, ഡങ്കി തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസ് മികച്ച കളക്ഷൻ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.