അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റക്കൊപ്പമുള്ള ഓർമ്മ പങ്കുവെച്ച് നടൻ അമിതാഭ് ബച്ചൻ. നടൻ അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതി എന്ന ഷോയിലാണ് രത്തൻ ടാറ്റയെക്കുറിച്ച് വാചാലനായത്. അതിശയിപ്പിക്കുന്ന ഒരു മനുഷ്യനാണെന്നും ഇത്രയും ലളിത്യമുള്ളൊരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്നും ബച്ചൻ പറഞ്ഞു. ഒപ്പം രത്തൻ ടാറ്റക്കൊപ്പമുള്ള ഒരു ലണ്ടൻ യാത്രയെക്കുറിച്ചും നടൻ പറഞ്ഞു.
' ഒരിക്കൽ രത്തൻ ടാറ്റക്കൊപ്പം ഒന്നിച്ച് ലണ്ടനിൽ വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം ലഭിച്ചു. ഞങ്ങൾ ലണ്ടനിലേക്ക് പോയത്. ലണ്ടനിലെ എയർപോർട്ടിലെത്തി, അദ്ദേഹത്തെ കൊണ്ടുപോകാനായി ആളുകൾ എത്തിയിരുന്നു. എന്നാൽ അദ്ദേഹം എത്തുന്നതിന് മുമ്പ് തന്നെ അവർ പോയി. ഞാൻ അവിടെ മറ്റൊരു സ്ഥലത്ത് നിൽക്കുകയായിരുന്നു. അദ്ദേഹം ഒരു ഫോൺ ബൂത്തിലേക്ക് പോകുന്നത് കണ്ടു. കുറച്ച് സമയത്തിന് ശേഷം എന്റെഅടുത്തേക്ക് വന്നു, വളരെ വിനയത്തോടെ' അമിതാഭ് എനിക്ക് കുറച്ച് പൈസ കടം തരുമോ? ഫോൺ വിളിക്കാൻ എന്റെ കൈയിൽ പണമില്ല' എന്നു പറഞ്ഞു. എനിക്ക് അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ സിമ്പിൾ മനുഷ്യനാണ് അദ്ദേഹം'- അമിതാഭ് ബച്ചൻ ഷോയിൽ പറഞ്ഞു.
രത്തൻ ടാറ്റായുടെ വിയോഗവർത്തകൾക്ക് പിന്നാലെ ഒരു യുഗം അവസാനിച്ചു എന്നാണ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അദ്ദേഹത്തിന്റെ വിനയവും ദീർഘവീക്ഷണവും രാജ്യത്തിന്റെ ഉന്നതിക്കായുള്ള ദൃഢനിശ്ചയവും എന്നും അഭിമാനത്തോടെ ഓർമ്മിക്കപ്പെടും. ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ താൻ ഏറെ അഭിമാനിക്കുന്നു എന്നും അമിതാഭ് ബച്ചൻ കുറിച്ചിരുന്നു.
രത്തൻ ടാറ്റ നിർമ്മിച്ച സിനിമയിലും അമിതാഭ് ബച്ചൻ ഭാഗമായിരുന്നു. 2004-ല്‍ രത്തൻ ടാറ്റ 'ഐത്ബാർ' എന്ന ചിത്രത്തിന്‍റെ നിർമാണ പങ്കാളിയായിട്ടായിരുന്നു. വിക്രം ഭട്ട് സംവിധാനം ചെയ്ത ഐത്ബാർ 1996-ൽ പുറത്തിറങ്ങിയ 'ഫിയർ' ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സൈക്കോളജിക്കൽ ത്രില്ലറായിരുന്നു. ഈ ചിത്രത്തിൽ ജോൺ എബ്രഹാം, ബിപാഷ ബസു, ബച്ചൻ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.10 കോടിയോളം ബജറ്റിലൊരുങ്ങിയ ചിത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയത് 4.25 കോടിയായിരുന്നു. 7.96 കോടിയായിരുന്നു ആഗോളതലത്തിൽ നിന്ന് നേടിയത്. പിന്നീട് ടാറ്റ ഗ്രൂപ്പ് സിനിമയിൽ പരീക്ഷണവുമായി എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.