വിവാഹ വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ നടി കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. “ഞങ്ങളുടെ മകളുടെ വിവാഹം ഡിസംബർ 12ന് നടക്കും. വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. നിങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലും അവരെയും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ ജീവിതത്തിന്റെ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹം അവർക്കുണ്ടാകണം’- ക്ഷണക്കത്തിൽ പറയുന്നു.
ഗോവയിൽ ഡിസംബർ 12-ന് രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്.
സൂര്യാസ്തമയത്തെ സാക്ഷിയാക്കി ക്രിസ്ത്യൻ ആചാര പ്രകാരവും ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുണ്ട്. രാത്രിയിലെ പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക. ഡിസംബർ 10ഓടെ ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ തുടങ്ങും. കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കൾക്കൊപ്പം കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വിവാഹ വാര്‍ത്തകളോട് കീര്‍ത്തി പ്രതികരിച്ചത്. ‘15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ്, എപ്പോഴും ആന്റണി’ എന്നായിരുന്നു ചിത്രത്തിനൊപ്പമുണ്ടായിരുന്ന കീര്‍ത്തിയുടെ അടിക്കുറിപ്പ്.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളാണ് കീർത്തി. തെന്നിന്ത്യൻ ഭാഷകളിൽ സജീവമായ കീർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. വിജയ് നായകനായെത്തിയ തെരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡിലേക്ക് ചുവടുവെയ്ക്കുന്നത്. തമിഴില്‍ സാമന്ത ചെയ്ത കഥാപാത്രത്തെയാണ് കീര്‍ത്തി ഹിന്ദി റീമേക്കില്‍ അവതരിപ്പിക്കുന്നത്. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.