ആസാദിന്‍റെ സ്‌കൂളിനെക്കുറിച്ച് ആമിറിന് ഒന്നുമറിയില്ല; എല്ലാ അച്ഛന്മാരും അങ്ങനെയാണെന്ന് തോന്നുന്നു- കിരൺ റാവു

ആരാധകരെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു നടൻ ആമിർ ഖാന്റേതും കിരൺ റാവുവിന്റേതും. 2oo5 ൽ വിവാഹിതരായ ഇവർ 2021 ൽ ബന്ധം നിയമപരമായി വേർപിരിയുകയായിരുന്നു. തങ്ങൾ വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നെന്നും സന്തോഷകരമായ വേർപിരിയലായിരുന്നെന്നും കിരൺ റാവു അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.

'എന്‍റേതായ ഇടം ലഭിക്കാനും വീണ്ടും സ്വതന്ത്രയാകാനും വളരെയേറെ ആഗ്രഹിച്ചിരുന്നു. വിവാഹമോചനത്തെ അതിജീവിക്കാനായി മാതാപിതാക്കളെന്ന നിലയിലും, കുടുംബമെന്ന നിലയിലും എനിക്കും ആമിറിനുമിടയില്‍ ശക്തമായ ഒരു സമവാക്യമുണ്ടായിരുന്നു. ആസാദിന്‍റെ(മകന്‍) അച്ഛൻ എന്‍റെ സുഹൃത്തും കുടുംബവുമാണ് എന്നറിയുന്നതിന്‍റെ ആശ്വാസത്തോടെ വ്യക്തിപരമായി സമയം കണ്ടെത്താനാകും. മാനസികമായും വൈകാരികമായും അവിടേക്കെത്താൻ ഞാന്‍ കുറച്ച് സമയമെടുത്തു, ആമിറും. ഞങ്ങൾ എവിടെക്കും പോകുന്നില്ല. ആ ചിന്തയില്‍ ഞങ്ങൾ സുരക്ഷിതരായിരിക്കണം. ഞങ്ങള്‍ പരസ്​പരം പിന്തുണയ്​ക്കുന്നു. അതിനുവേണ്ടി നമ്മൾ കല്യാണം കഴിക്കേണ്ടതില്ല എന്നു മാത്രം,' എന്നാണ് വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്.

ഇപ്പോഴിതാ വിവാഹമോചനം പാരന്റിങ്ങിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് പറയുകയാണ് കിരൺ റാവു. ' നേരത്തെ ആമിർ വളരെ തിരക്കേറിയ അച്ഛനായിരുന്നു. വിവാഹമോചനത്തിന് മുമ്പ് മകൻ ആസാദിന്റെ കാര്യങ്ങൾ ഞാൻ ഒറ്റക്കായിരുന്നു നോക്കിയിരുന്നത്. എന്നാൽ വേർപിരിഞ്ഞതിന് ശേഷം പാരന്റിങ് കുറച്ചുകൂടി എളുപ്പമായി. ആമിർ മകന്റെ കാര്യത്തിൽ കൂടുതൽ ഇടപെടുന്നുണ്ട്. ഞങ്ങൾ താഴെയും മുകളിലുമായിട്ടാണ് താമസിക്കുന്നത്. ആസാദ് അവന്റെ അച്ഛനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നുണ്ട്. ഇപ്പോൾ എത്തി നിൽക്കുന്ന തലം വളരെ മനോഹരമാണ്. എനിക്കിപ്പോൾ വളരെ സമാധനത്തോടെ ആസാദിനെ ആമിറിനൊപ്പം എവിടെ വേണമെങ്കിലും അയക്കാം.


എന്നാൽ ആസാദിന്റെ സ്കൂൾ കാര്യങ്ങളെക്കുറിച്ച് ആമിറിന് യാതൊന്നും അറിയില്ല. അത് ആമിർ മാത്രമല്ല എല്ലാ അച്ഛന്മാരും അങ്ങനെയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഞങ്ങളെ ഉൾപ്പെടുത്തരുത്, ഞങ്ങൾ മറ്റ് കാര്യങ്ങൾ ഏറ്റെടുക്കും എന്ന മട്ടാണ് അവർക്കൊപ്പോഴും'- കിരൺ റാവു പറഞ്ഞു.

സിംഗിൾ പാരന്റിങ് വളര മനോഹരമാണെന്നും കിരൺ കൂട്ടിച്ചേർത്തു. ' എനിക്ക് നല്ല ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകൻ ആസാദ് വളരെ നല്ല കുട്ടിയാണ്. ചില സമയങ്ങളിൽ ഞങ്ങൾ മാത്രമാകാറുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം അറിയാം. സിംഗിൾ പാരന്റിങ്ങിലെ ഏറ്റവും മികച്ച കാര്യം കുട്ടികളുമായി മികച്ച ബന്ധം ഉണ്ടാക്കാൻകഴിയും എന്നതാണ്. പരസ്പരം ഒരു ആത്മബന്ധം ഉണ്ടാവുകയും പിന്തുണക്കുകയും ചെയ്യും. ആസാദ് വളരെ സഹാനുഭൂതിയും നല്ല കുട്ടിയുമാണ്. നല്ല നർമ്മബോധമുണ്ട്. ഡൗൺ ആകുമ്പോൾ അവൻ ഭ്രന്തമായി എന്നെ ചിരിപ്പിക്കുന്നു'- കിരൺ റാവു കൂട്ടിച്ചേർത്തു.

Tags:    
News Summary - Kiran Rao says Aamir Khan has no clue about Azad’s school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.