ആമിർ ഖാന്റെ താരപദവി ഉപയോഗിച്ചിട്ടുണ്ട്; വിവാഹമോചനത്തിന് ശേഷവും; കിരൺ റാവു

ബോളിവുഡിനെയും പ്രേക്ഷകരെയും ഞെട്ടിച്ച വിവാഹമോചനമാണ് നടൻ ആമിർ ഖാന്റെയും സംവിധായക കിരൺ റാവുവിന്റെയും. 2005 ൽ വിവാഹിതരായ ഇവർ 2021 ൽ ബന്ധം നിയമപരമായി വേർപിരിഞ്ഞു. വിവാഹമോചനത്തിന് ശേഷവും വളരെ അടുത്ത സൗഹൃദമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്.

കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസിന്റെ നിർമാണ പങ്കാളികളിലൊരാളാണ് ആമിർ ഖാൻ. സിനിമയുടെ പ്രമോഷന് കിരണിനൊപ്പം ആമിർ സജീവമായിരുന്നു. ഇപ്പോഴിതാ മുൻഭർത്താവിന്റെ താരപദവി ചിത്രത്തിന്റെ പ്രമോഷന് ഉപയോഗിച്ചെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് കിരൺ റാവു. ആമിർ ഖാന്റെ താരപദവി ചിത്രത്തെ എളുപ്പത്തിൽ പ്രമോട്ട് ചെയ്യാൻ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

'ഉറപ്പായും. ആമിറിനെ എന്റെ ചിത്രത്തിന് വേണ്ടി പൂർണ്ണമായും ഉപയോഗിച്ചിട്ടുണ്ട്. പറ്റുന്ന സ്ഥലത്തൊക്കെ അദ്ദേഹത്തിന്റെ താരപദവി ഞാൻ ഉപയോഗിച്ചിട്ടുണ്ട്- ചിരിച്ചു കൊണ്ട് കിരൺ റാവു തുടർന്നു.

അമിർ ഇവിടെയുണ്ട്, അദ്ദേഹത്തിനോട് ഞങ്ങളുടെ ചിത്രം പ്രമോട്ട് ചെയ്യാൻ വേണ്ടിയുള്ള എല്ലാ സഹായവും ചോദിക്കും. കാരണം ഞങ്ങളുടേത് വളരെ ചെറിയൊരു സിനിമയാണ്. അത് ജനങ്ങളെ അറിയിക്കുന്നതിനായി എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണം. 'മാർച്ച് ഒന്നിന് ആമിർ ഖാൻ നിർമിച്ച ചിത്രം പുറത്തിറങ്ങുന്നുണ്ട്. അതിനാൽ എല്ലാവരും കാണണം എന്ന് ഞാൻ പറയും'. ലാപതാ ലേഡീസ് എന്ന എന്റെ ചിത്രത്തിനായി യാതൊരു നാണവുമില്ലാതെ ആമിർ ഖാനെ ഉപയോഗിച്ചു. ഞാൻ ഇങ്ങനെ‍യാണ്'- കിരൺറാവു പറഞ്ഞു.

നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, രവി കിഷൻ, ഛായ കദം എന്നിവരാണ് ലാപത ലേഡീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രം കഴിഞ്ഞ വർഷം ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) പ്രദർശിപ്പിച്ചിരുന്നു. ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ലാപത ലേഡീസ് ജ്യോതി ദേശ്പാണ്ഡെയാണ് സഹനിർമ്മാതാവ്. ആമിർ ഖാൻ പ്രൊഡക്ഷൻസും കിൻഡലിംഗ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

Tags:    
News Summary - Kiran Rao says she uses ex-husband Aamir Khan’s star power ‘shamelessly’ to promote her new film Laapataa Ladies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.