ബോളിവുഡിലെ പ്രശസ്ത കലാസംവിധായകൻ നിതിൻ ദേശായി മരിച്ച നിലയിൽ

മുംബൈ: നാലു തവണ ദേശീയ പുരസ്കാരം നേടിയ ബോളിവുഡിലെ പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയെ മരിച്ച നിലയിൽ കണ്ടെത്തി. 58 വയസായിരുന്നു. മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലെ സ്വന്തം സ്റ്റുഡിയോയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹം ദില്‍ ദേ ചുകേ സനം, ദേവദാസ്, ജോധ അക്ബർ, ലഗാൻ, വൺസ് അപ് ഓൺ എ​ ടൈം ഇൻ മുംബൈ, ബാജിറാവു മസ്താനി എന്നീ സിനിമകളുടെ കലാസംവിധായകനായിരുന്നു. 2016ൽ പത്മശ്രി നൽകി രാജ്യം ആദരിച്ചു. മൂന്ന് ഫിലിംഫെയർ അവാർഡുകളും ലഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.

20 വർഷത്തിലേറെ കലാരംഗത്ത് നിറഞ്ഞു നിന്നു. സഞ്ജയ് ലീല ബന്‍സാലി, അശുതോഷ് ഗോവാരിക്കര്‍, വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിരാനി, തുടങ്ങി നിരവധി പ്രമുഖ ചലച്ചിത്രകാരന്‍മൊര്‍ക്കൊപ്പവും ദേശായി പ്രവര്‍ത്തിച്ചു. പാനിപത്ത് ആണ് അവസാന ചിത്രം. കലാസംവിധാനത്തിന് പുറമെ നിർമാണ രംഗത്തും പ്രവർത്തിച്ചിരുന്നു. 

1987ൽ തമാസ് എന്ന ടെലിവിഷൻ ചിത്രത്തിന്റെ അസിസ്റ്റന്റ് കലാസംവിധായകനായാണ് നിതിൻ ദേശായിയുടെ തുടക്കം. 1999ൽ പുറത്തിറങ്ങിയ ഹം ദിൽ കേ ചുകേ സനം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തിയത്. 1965 ജനുവരി 25ന് മഹാരാഷ്ട്രയിലെ ദാപോലിലാണ് ജനിച്ചത്.


Tags:    
News Summary - Lagaan, Jodhaa Akbar art director Nitin Desai dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.