ആത്മഹത്യ ചെയ്ത നടി രഞ്ജുഷ മേനോന്റെ അവസാന നാളുകളിലെ ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാവുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്ന പോസ്റ്റുകളിൽ സങ്കടവും വിഷാദവും നിഴലിച്ചിരുന്നു. എന്നാൽ സെറ്റിൽ നിന്ന് അവസാന ദിവസം വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് രഞ്ജുഷ അവസാനമായി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്...' തൊട്ടാവാടിയുടെ ഇംഗ്ലിഷ് പേര്, ടച്ച് മി നോട്ട് എന്നാണ്. എന്നെ തൊടരുത് എന്നാണ് അതിന്റെ പേര്. നമ്മൾ രാവിലെ തൊടും, അത് വാടും. ആരെങ്കിലും രാവിലെ എണീറ്റിട്ട് തെങ്ങിന്റെ ഓലമ്മേൽ തൊട്ടോ? തെങ്ങിന്റെ ഓലമ്മേൽ രാവിലെ തൊട്ടിട്ട് വാടിയില്ലല്ലോ? എന്ന് ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല. അത് നമ്മെ പഠിപ്പിക്കുന്ന പാഠം, തൊട്ടാ വാടാത്തതിനെ ആരും തൊടില്ല. നിങ്ങളെ ആരെങ്കിലും ഞോണ്ടി കൊണ്ടിരിക്കുന്നത് നിങ്ങളൊരു തൊട്ടാവാടി ആയതുകൊണ്ടാണ്. ആളുകൾ നിങ്ങളെ ഇൻസൽട്ട് ചെയ്യുമ്പോൾ നിങ്ങൾക്കു വേദനിക്കുന്നതുകൊണ്ടാണ് അവർ തിരികെ അത് ചെയ്യുന്നത്. നിങ്ങൾ അതിനെ മൈൻഡ് ചെയ്യുന്നില്ലെന്ന് അവർക്കു തോന്നിയാൽ അവരാ പണി നിർത്തിക്കോളും. കാരണം വളരെ ലളിതമാണ്. മനുഷ്യന്റെ ഒരു ഹ്യൂമന്‍ നേച്ചർ ആണ് തൊട്ടാവാടിയെ തൊട്ടുകൊണ്ടിരിക്കുന്നത്. അത് ചുരുങ്ങുന്നത് കാണാന്‍ രസമാണ്'.
ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ, ഉറക്കം മാത്രമാണ് എനിക്ക് സമാധാനം തരുന്നത്. കാരണം ഉറങ്ങുമ്പോൾ എനിക്ക് ദുഃഖമില്ല, കോപമില്ല, ഒറ്റപ്പെടലില്ല ഒന്നുമില്ല. വിശ്വാസം നേടാൻ വർഷങ്ങൾ വേണ്ടിവരും എന്നാൽ അത് ഇല്ലാതെയാകാൻ സെക്കൻഡുകൾ മതി, പിന്നെ ഒരിക്കലും തുന്നിച്ചേർക്കാൻ കഴിഞ്ഞെന്നുവരില്ല' എന്നായിരുന്നു ആ പോസ്റ്റിലെ വാചകങ്ങൾ.
പിറന്നാൾ ദിനത്തിലാണ് തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രഞ്ജുഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.