ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്‌ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ആർട്ടിക്കിൾ 21'. ജൂലൈ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രം കണ്ടപ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയില്ലെന്ന് പറയുകയാണ് സംവിധായകൻ ലെനിന്‍ ബാലകൃഷ്ണന്‍. പരിമിതമായ സാമ്പത്തികം കാരണം വേണ്ടവിധത്തിൽ പ്രമോഷൻ നടത്താൻ സാധിച്ചില്ലെന്നും വലിയ സിനിമകളുടെ കൂട്ടത്തില്‍ ഇറങ്ങിയതും മറ്റൊരു തരത്തില്‍ ആര്‍ട്ടിക്കിള്‍ 21നെ ബാധിച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
സംവിധാകന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
'ഞാന്‍ ലെനിന്‍ ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം (ജൂലായ് 28) പുറത്തിറങ്ങിയ ആര്‍ട്ടിക്കിള്‍ 21 എന്ന മലയാള സിനിമയുടെ സംവിധായകനും നിർമാതാക്കളില്‍ ഒരാളുമാണ്. സിനിമ കണ്ടിറങ്ങിയ ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എന്നിരുന്നാലും സിനിമക്ക് കൂടുതല്‍ ആളുകള്‍ കയറുന്നില്ല. വലിയ രീതിയിലുള്ള പ്രമോഷനുകളൊന്നും ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല.
പരിമിതമായ സാമ്പത്തികമാണ് അതിന്റെ കാരണം. വലിയ സിനിമകളുടെ കൂട്ടത്തില്‍ ഇറങ്ങിയതും മറ്റൊരു തരത്തില്‍ ആര്‍ട്ടിക്കിള്‍ 21നെ ബാധിച്ചിട്ടുണ്ട്. ഈ വീക്കെന്‍ഡില്‍ നിങ്ങളെല്ലാവരും സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 21നെയും പരിഗണിക്കണം. അത് മുന്നോട്ടുള്ള ഞങ്ങളുടെ യാത്രക്ക് വലിയ സഹായകമാവും'- ലെനിൻ ബാലകൃഷ്ണൻ കുറിച്ചു.
ഭരണപരിഷ്കരണം ഇന്നും കടന്നുചെല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ തുറന്നു കാണിക്കുകയാണ് ആർട്ടിക്കിൾ 21 . ലെന,അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവർക്കൊപ്പം ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിന്‍ തമ്പു, നന്ദന്‍ രാജേഷ്, മനോഹരി ജോയ്, മജീദ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.