അർജന്‍റീന ലോകകപ്പിൽ ജേതാക്കളായതോടെ സുവർണ താരം ലയണൽ മെസ്സിയുടെ ആരാധകരുടെ ആവേശത്തിന് അതിരില്ലാതായിരിക്കുകയാണ്. ലോകകപ്പുമായി നാട്ടിലെത്തിയ അർജന്‍റീന ടീമിനെ വരവേൽക്കാൻ ലക്ഷങ്ങളാണ് റൊസാരിയോ തെരുവിലേക്ക് ഒഴുകിയെത്തിയത്. മെസ്സിയെ ഒരു നോക്ക് കാണാൻ റൊസാരിയോയിലെ വീട്ടിന് മുന്നിൽ കാത്തുകെട്ടി കഴിയുകയാണ് ആരാധകർ.
കഴിഞ്ഞ ദിവസം ബന്ധുവിന്‍റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു മെസ്സി. ഭാര്യ ആന്‍റോണെല്ലയും മക്കളും ഒപ്പമുണ്ടായിരുന്നു. വീടിന് പുറത്തുണ്ടായിരുന്ന ആരാധകർ കാർ കണ്ട് ഞെട്ടി. ഡ്രൈവിങ് സീറ്റിൽ സാക്ഷാൽ മെസ്സി തന്നെ. ഇതോടെ താരത്തെ കാണാനായി ആരാധകർ കാർ വളഞ്ഞു. ആരാധകരുടെ സ്നേഹപ്രകടനം ഏറെ സമയം നീണ്ടു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് മെസ്സി കാർ ഡ്രൈവ് ചെയ്ത് മുന്നോട്ട് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.