മാളവിക ജയറാമിന്റെ വിവാഹനിശ്ചയത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാളവിക വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹനിശ്ചയത്തിനായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മാളവികയെ കാണാൻ ജയറാം എത്തുന്നതും പിന്നീട് മകളുടെ വിവാഹത്തെക്കുറിച്ചുള്ള ജയറാമിന്റെ വൈകാരികമായ വാക്കുകളുമാണ് വിഡിയോയിലുളളത്. ജയാറാമിനും കുടുംബാംഗങ്ങൾക്കുമൊപ്പം മാളവികയുടെ വരൻ നവ്നീതിന്റെ കുടുംബാംഗങ്ങളോയും വിഡിയോയിൽ കാണാം.
'ചക്കിയുടെ നിശ്ചയം എന്ന് പറയുന്നത് എന്റെയും അശ്വതിയുടെയും എത്രയോ വർഷത്തെ സ്വപ്നമാണ്. ഇത്തരത്തിലുള്ള ചടങ്ങുകൾ നമ്മൾ എത്രയോ ദിവസങ്ങളും മാസങ്ങളും മുൻപ് പ്ലാൻ ചെയ്യുന്നതാണ്. കണ്ണന് കുട്ടിക്കാലത്ത് ഞാൻ ആന കഥകളാണ് പറഞ്ഞുകൊടുക്കാറുള്ളത്. അവന് ഇഷ്ടം ആനക്കഥയാണ്. ചക്കിക്ക് ഞാനും അശ്വതിയും പറഞ്ഞു കൊടുക്കുന്നത് സിൻഡ്രല്ലയുടെ കഥയാണ്. ഒരിക്കൽ ചക്കിയുടെ രാജകുമാരൻ വെള്ള കുതിരവണ്ടിയിൽ വരും. ഇപ്പോഴിതാ അങ്ങനെയൊരു രാജകുമാരനെ ചക്കിക്ക് ഗുരുവായൂരപ്പൻ കൊണ്ട് കൊടുത്തു. ഞങ്ങളുടെ ഒരുപാടുകാലത്തെ സ്വപ്നമാണ്. 2024 മെയ് മാസം മൂന്നാം തീയതി ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ചിട്ട് വിവാഹം നടത്താനുള്ള ശക്തിയും ഭാഗ്യവും ഭഗവാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും എല്ലാ അനുഗ്രഹവും ഉണ്ടാകണം'- എന്നാണ് വിവാഹനിശ്ചയ വേദിയിൽ പറഞ്ഞത്.
അപർണ ബാലമുരളിയുടെ എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് മാളവികയുടെയും വിവാഹ നിശ്ചയത്തിനുളള ഒരു തയാറെടുപ്പുകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.